ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ അമിത് ഷാ രണ്ടാം മോദി സർക്കാരിൽ മന്ത്രിയാകും. ഗുജാറാത്ത് ബിജെപി അധ്യക്ഷൻ ജിതു വാഗാനി അമിത് ഷായ്ക്ക് അഭിനന്ദനം അറിയിച്ച്ട്വീറ്റ് ചെയ്തു. മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അമിത് ഷാ ഉണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ളതാണ് ട്വീറ്റ്. അമിത് ഷാ മന്ത്രിയാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക ഇതിനോടകം പൂർണ്ണമായിട്ടുണ്ട്. അൽപസമയത്തിനകം തന്നെ പുതിയ മന്ത്രിമാരുമായി പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അമിത് ഷാ മന്ത്രിയാകുന്നതോടെ ബിജെപിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടിവരും. ജെ.പി.നഡ്ഡ, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവരുടെ പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് പറഞ്ഞ് കേൾക്കുന്നത്. അരുൺ ജെയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന ധനാകാര്യ മന്ത്രാലയത്തിന്റെ ചുമതലയാകും അമിത് ഷാ വഹിക്കുക എന്നാണ് റിപ്പോർട്ടുകൾ. Content Highlights:Amit Shah Likely to Join Union Cabinet,
from mathrubhumi.latestnews.rssfeed http://bit.ly/2Wf9ZHN
via
IFTTT
No comments:
Post a Comment