തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളില്‍ വൈരുദ്ധ്യം; പ്രജ്ഞയ്ക്കും ദിഗ്‌വിജയ് സിങ്ങിനും നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളില്‍ വൈരുദ്ധ്യം; പ്രജ്ഞയ്ക്കും ദിഗ്‌വിജയ് സിങ്ങിനും നോട്ടീസ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ബി ജെ പി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂറിനും കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിങ്ങിനും തിരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് അയച്ചു. മധ്യപ്രദേശിലെ ഭോപ്പാൽ മണ്ഡലത്തിലെ എതിരാളികളാണ് ഇരുവരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളിയാഴ്ച വരെ 21,30,136 രൂപ ചിലവഴിച്ചുവെന്നാണ് ദിഗ്വിജയ് സിങ് കമ്മീഷന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ 39,47,674 രൂപ അദ്ദേഹം പ്രചാരണത്തിനായി ചിലവഴിച്ചിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ സ്പെഷൽ എക്സ്പെൻഡിച്ചർ ഒബ്സർവർ കണ്ടെത്തിയിരിക്കുന്നതെന്ന് ഉന്നതകേന്ദ്രങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. 6,27,663 രൂപ പ്രചാരണത്തിന് ചിലവഴിച്ചുവെന്നായിരുന്നു പ്രജ്ഞ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. എന്നാൽ 13,51,756 രൂപ പ്രജ്ഞ പ്രചരണത്തിന് ചിലവഴിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ മേയ് പന്ത്രണ്ടിനാണ് ഭോപ്പാലിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടന്ന് 90 ദിവസത്തിനകം എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പ് ചെലവിനെ കുറിച്ചുള്ള വിവരങ്ങൾ കമ്മീഷനു മുമ്പാകെ സമർപ്പിക്കണമെന്നാണ് ചട്ടം. content highlights: electon commission, bhopal,election expenditure,pragya singh thakur, digvijay singh, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2Y4zfNl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages