രാജ്യം എന്നെ പ്രധാമന്ത്രിയാക്കി, പക്ഷെ ഞാന്‍ എപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍- മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

രാജ്യം എന്നെ പ്രധാമന്ത്രിയാക്കി, പക്ഷെ ഞാന്‍ എപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍- മോദി

വാാരണാസി: രാജ്യം തന്നെ പ്രധാനമന്ത്രിയാക്കിയെങ്കിലും താനെപ്പോഴും ഒരു പാർട്ടി പ്രവർത്തകൻ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം മണ്ഡലമായ വാരണാസിയിൽ ബി.ജെ.പി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഈ വലിയ വിജയം സമ്മാനിച്ചതിന് പാർട്ടി പ്രവർത്തകരോട് ഞാൻ നന്ദി പറയുന്നു. താൻ എപ്പോഴും ഒരു പാർട്ടി പ്രവർത്തകനായിരിക്കും. പ്രധാനമന്ത്രി എന്നത് രണ്ടാമത്തെ കാര്യമാണ്. രണ്ട് തരത്തിലുള്ള വെല്ലുവിളികളാണ് ബി.ജെ.പി നേരിടുന്നത്. അക്രമരാഷ്ട്രീയവും, രാഷ്ട്രീയമായ അയിത്തവും. എന്തുകൊണ്ടാണ് നമ്മുട പ്രവർത്തകർ കശ്മീരിലും, ബംഗാളിലും കേരളത്തിലുമെല്ലാം ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നത്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇന്ത്യയിലെ ഏറ്റവും ജനാധിപത്യ രീതിയിലുള്ള പാർട്ടി ബി.ജെ.പിയാണ്. പുതിയ തലത്തിലുള്ള രാഷ്ട്രീയമാണ് ഉത്തർപ്രദേശിലേത്. 2014, 2017, 2019 ഹാട്രിക്ക് വിജയം ചെറിയ കാര്യമല്ല. പക്ഷെ ഇതിന് ശേഷവും രാഷ്ട്രീയ വിദഗ്ധരുടെ കണ്ണ് തുറക്കുന്നില്ല. കാത് കേൾക്കുന്നില്ലെന്നും മോദി പരിഹസിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിന് ശേഷം സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളോട് നന്ദി പറയാൻ എത്തിയതായിരുന്നു മോദി. അഞ്ച് ലക്ഷത്തോളം വോട്ടുകൾക്കാണ് വാരണാസിയിലെ ജനങ്ങൾ മോദിയെ വിജയിപ്പിച്ചത്. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തി. content highlights:The nation might have elected me as the PM but for you, I am a worker says PM Modi


from mathrubhumi.latestnews.rssfeed http://bit.ly/2Wpd2MN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages