ബിജെപി ഹിന്ദി ഹൃദയഭൂമിയുടെ പാര്‍ട്ടിയല്ല, തെക്കും കിഴക്കുംപിടിച്ചു ; കേരളത്തിലും ബംഗാളിലും രാഷ്ട്രീയ അയിത്തവും അക്രമവും നേരിടേണ്ടി വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

ബിജെപി ഹിന്ദി ഹൃദയഭൂമിയുടെ പാര്‍ട്ടിയല്ല, തെക്കും കിഴക്കുംപിടിച്ചു ; കേരളത്തിലും ബംഗാളിലും രാഷ്ട്രീയ അയിത്തവും അക്രമവും നേരിടേണ്ടി വരുന്നു

വാരണാസി: വോട്ടെണ്ണും മുമ്പ് വിജയം ഉറപ്പായിരുന്നെന്ന് നരേന്ദ്രമോഡി. രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ തെറ്റിച്ച വിജയമാണ് ബിജെപി ഇത്തവണ നേടിയതെന്നും ഉത്തരവാദിത്വമുള്ള സര്‍ക്കാരിനെ ജനം വീണ്ടും തെരഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയില്‍ തന്നെ ജയിപ്പിച്ച വോട്ടര്‍മാരെ കാണാന്‍ എത്തിയതായിരുന്നു നരേന്ദ്രമോഡി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കണക്കൂകൂട്ടലുകള്‍ക്ക് മുകളില്‍ രസതന്ത്രം വിജയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. 2014, 2017,2019 തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നിട്ടും രാഷ്ട്രീയ നിരീക്ഷകര്‍ക്ക് യുപിയുടെ രസതന്ത്രം മനസ്സിലായില്ല. ഇത് രാഷ്ട്രീയ കണക്കുകള്‍ക്ക് അപ്പുറത്തായിരുന്നു. രാജ്യത്ത് ബിജെപി വോട്ടുവിഹിതം കൂടാത്ത ഒരു മണ്ഡലം പോലുമില്ല. ബിജെപി ഹിന്ദി ഹൃദയഭൂമിയുടെ പാര്‍ട്ടിയാണ് എന്ന വാദവും മോഡി തള്ളി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോലും ബിജെപി ഭരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. കേരളത്തിനും ബംഗാളിനും എതിരേയുള്ള രൂക്ഷ വിമര്‍ശനം മോഡി ആവര്‍ത്തിച്ചു. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് അയിത്തവും അക്രമവും നേരിടേണ്ടി വരുന്ന സ്ഥിതിയുണ്ടെന്നും ബിജെപിക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും ജീവന്‍ നഷ്ടമാകുന്ന സ്ഥിതി വരെ ഉണ്ടാകുന്നുണ്ടെന്നും പറഞ്ഞു.

ശാസ്ത്രത്തിനൊപ്പം രാജ്യത്തിന്റെ ചരിത്രത്തിനും സംസ്‌ക്കാരത്തിനും ഈ സര്‍ക്കാര്‍ ഒരു പോലെ പ്രധാന്യം നല്‍കുമെന്നും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ജനങ്ങളുടെതാണെന്നും എല്ലാവര്‍ക്കും തുല്യ അവകാശവും ഉണ്ടെന്നും അതു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും പറഞ്ഞു. വാരണാസിയിലെ തന്റെ വിജയം കാശി വിശ്വനാഥ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയോടെയാണ് മോഡി ആഘോഷിച്ചത്. അതിന് ശേഷം വാരണാസിയിലൂടെ റോഡ് ഷോ നടത്തി.



from mangalam.com http://bit.ly/2WlErze
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages