ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകന്‍ രാജീവ് ഗാന്ധിയെന്ന് അകാലിദള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകന്‍ രാജീവ് ഗാന്ധിയെന്ന് അകാലിദള്‍

ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകൻ രാജീവ് ഗാന്ധിയാണെന്ന വിവാദപരാമർശമുയർത്തി അകാലിദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിങ് സിർസ രംഗത്ത്. നമ്പർ വൺ അഴിമതിക്കാരനായാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചതെന്ന നരേന്ദ്രമോദിയുടെ പരാമർശത്തിന് പിന്നാലെയാണ് അകാലിദളും രാജീവ് ഗാന്ധിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷമുണ്ടായ സിഖ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് മഞ്ജീന്ദർ സിങ് സിർസയുടെ ആരോപണം. ഒരു നിശ്ചിത സമുദായത്തിനെതിരെ ആസൂത്രിത കൂട്ടക്കൊലപാതകം ഒരുക്കിയ ലോകത്തിലെ ഏക പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും മഞ്ജീന്ദർ സിങ് സിർസ കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരാമർശം തികച്ചും ശരിയാണെന്നും മഞ്ജീന്ദർ പറഞ്ഞു. സിഖുകാരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിന് പിന്നിൽ പ്രവർത്തിച്ചവരെ സംരക്ഷിക്കുകയും ചെയ്തതായി മഞ്ജീന്ദർ ആരോപിച്ചു. കോൺഗ്രസ് പാർട്ടിയുടെ തെറ്റുകൾ അംഗീകരിക്കാൻ തയ്യാറാവാത്തതെന്താണെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ചോദ്യം ഉന്നയിച്ചതോടൊപ്പം 1984 ലെ വർഗീയകലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുതാപം പ്രകടിപ്പിക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടുവെന്നും മഞ്ജീന്ദർ ആരോപിച്ചു. ഉത്തർപ്രദേശിൽ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാജീവ് ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും മോദി നിശിതമായി വിമർശിച്ചത്. ഇതിലെ പരാമർശം വിവാദമായതിന് പിന്നാലെ കർമഫലം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് തിരിച്ചടിച്ച് രാഹുൽ രംഗത്ത് വന്നു. രാജീവ് ഗാന്ധിയുടെ രക്ഷസാക്ഷിത്വത്തിനെ അപമാനിച്ചെന്നും അമേത്തിയിലെ ജനങ്ങൾ അതിന് മറുപടി നൽകുമെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. Content Highlights: Rajiv Gandhi, Indias Biggest Mob Lyncher, Akalidal, narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2ViS2HU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages