ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ കശ്മീരിലും പശ്ചിമ ബംഗാളിലും അക്രമം. ജമ്മുകശ്മീരിലെ പുൽവാമയിലുള്ള ഒരു പോളിങ് ബൂത്തിൽ ഗ്രനേഡ് ആക്രമണമുണ്ടായി. ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ബംഗാളിലെ ബാരക്പുരിൽ ബിജെപി സ്ഥാനാർഥിക്ക് നേരെ ആക്രമണമുണ്ടായി.തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ബിജെപി സ്ഥാനാർഥി സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് തൃണമൂൽ പ്രവർത്തകരും ആരോപിച്ചു. 51 മണ്ഡലങ്ങളിലാണ് ഇന്ന് വിധി എഴുതുന്നത്. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിൻഹ, രാജ്യവർധൻ സിങ് റാത്തോഡ്, അർജുൻ രാം മേഘ്വാൾ തുടങ്ങിയവർ അഞ്ചാം ഘട്ടത്തിൽ ജനവിധിതേടുന്നുണ്ട്. ഉത്തർപ്രദേശ് (14), രാജസ്ഥാൻ (12), ബംഗാൾ (7), മധ്യപ്രദേശ് (7), ബിഹാർ (5), ജാർഖണ്ഡ് (4), ജമ്മുകശ്മീർ (2) എന്നീ സംസ്ഥാനങ്ങളിലായാണിത്. അഞ്ചാം ഘട്ടത്തോടെ 543 അംഗ ലോക്സഭയിലെ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാവും. Content Highlights:Grenade Attack On Poll Booth In Kashmir, Violence In Bengal
from mathrubhumi.latestnews.rssfeed http://bit.ly/2V2v8Q6
via
IFTTT
No comments:
Post a Comment