ഇറാന് മുന്നറിയിപ്പുമായി പശ്ചിമേഷ്യയിലേക്ക് സൈനിക വിന്യാസം നടത്തി യുഎസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

ഇറാന് മുന്നറിയിപ്പുമായി പശ്ചിമേഷ്യയിലേക്ക് സൈനിക വിന്യാസം നടത്തി യുഎസ്

വാഷിങ്ടൺ: ഇറാന് വ്യക്തമായ സന്ദേശം നൽകി കൊണ്ട് പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച് യുഎസ്എ. ഒരു വിമാനവാഹിനി കപ്പലും ബോംബർ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെയാണ് അയച്ചത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പ്രശ്നങ്ങളും പ്രതികൂല സാഹചര്യങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു മുന്നറിപ്പായിട്ടാണ്സൈനിക വിന്യാസം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് നാവിക സേനയുടെ സ്ട്രൈക്ക് ഗ്രൂപ്പുമായി യുഎസ്എസ് എബ്രഹാം ലിങ്കൻ എന്ന വിമാനവാഹിനി കപ്പലാണ് പശ്ചിമേഷ്യയിലെത്തുക. അമേരിക്കയുടെ താത്പര്യങ്ങൾക്ക് നേർക്കോ ഞങ്ങളുടെ സഖ്യകക്ഷികൾക്ക് നേർക്കോ ഏതെങ്കിലും തരത്തിൽ ഇറാന്റെ ആക്രമണമുണ്ടായാൽ ശക്തമായി നേരിടുമെന്നതിനുള്ള വ്യക്തവും സ്പഷ്ടവുമായ മുന്നറിയിപ്പാണ് സൈനിക വിന്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്നും ജോൺ ബോൾട്ടൻ വ്യക്തമാക്കി. ഇറാനിയൻ ഭരണകൂടവുമായി അമേരിക്ക യുദ്ധം ചെയ്യാൻ പോകുന്നില്ല. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം മുൻകൂട്ടി കണ്ടുള്ള തയ്യാറെടുപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗാസാ മുനമ്പിൽ പ്രക്ഷോഭകാരികളും ഇസ്രയേൽ സൈന്യവും തമ്മിൽ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹവുമായ് അമേരിക്ക എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഗാസാമുനമ്പിൽ വെള്ളിയാഴ്ചയാരംഭിച്ച സംഘർഷത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ എട്ട് പലസ്തീൻ പൗരന്മാർ ഇതുവരെ കൊല്ലപ്പെട്ടതായി ഗാസാ അധികൃതർ പറഞ്ഞു. പലസ്തീൻ പ്രക്ഷോഭകാരികൾ 450 തവണ റോക്കറ്റുകളുപയോഗിച്ച് തങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ ആരോപിച്ചു. Content Highlights:US Sends Naval Strike Group To Middle East In "Message" To Iran


from mathrubhumi.latestnews.rssfeed http://bit.ly/2VfYb7z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages