"മഹാസഖ്യത്തിലെ നേതാക്കൾ പാകിസ്താനികളാണ്"; വിവാദപ്രസ്താവനയുമായി വീണ്ടും വരുണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

"മഹാസഖ്യത്തിലെ നേതാക്കൾ പാകിസ്താനികളാണ്"; വിവാദപ്രസ്താവനയുമായി വീണ്ടും വരുണ്‍

സുൽത്താൻപുർ: മനേകാഗാന്ധിയുടെ എതിർ സ്ഥാനാർഥികൾക്കെതിരേ വരുൺ ഗാന്ധി നടത്തുന്ന പരമാർശങ്ങൾ അതിരു കടക്കുന്നു.മഹാസഖ്യത്തിലെ നേതാക്കൾപാകിസ്താനികളാണെന്നവരുൺ ഗാന്ധിയുടെ പ്രസ്താവന വലിയ എതിർപ്പുകളാണ് ഉയർത്തുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർത്ഥിക്ക് തന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയെ ഉള്ളു എന്ന് കഴിഞ്ഞദിവസം വരുൺ ഗാന്ധി പറഞ്ഞത് വലിയ വിവാദത്തിനിടവെച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതിയ വിവാദ പ്രസ്താവനയുമായി വരുൺ ഗാന്ധി രംഗത്തെത്തിയത്. "ഇത്തവണ വോട്ട്മദർ ഇന്ത്യയ്ക്ക്. തിരഞ്ഞെടുപ്പിൽ എന്റെ അമ്മ മത്സരിക്കുന്നുണ്ട്. വളരെ നല്ല വ്യക്തിയാണവർ. അവർ മനുഷ്യത്വത്തിൽ വിശ്വസിക്കുന്നയാളാണ്. അവർ സത്യസന്ധയാണ്. മാത്രമല്ല കഴിഞ്ഞ 35 വർഷക്കാലത്തിനിടക്ക്ഒരു കറയും പുരളാത്ത വ്യക്തിത്വത്തിനുടമയുമാണ്. എങ്കിൽപോലും എന്റെ മാതാവിന് വേണ്ടിയല്ല, പകരം മദർ ഇന്ത്യക്ക് വേണ്ടി ഞാൻവോട്ടഭ്യർഥിക്കുകയാണ്, വരുൺ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. ഇതിനു ശേഷമാണ്മഹാസഖ്യത്തിനു വേണ്ടി വോട്ട് ചെയ്യരുതെന്നും അവർ പാകിസ്താനികളാണെന്നുമുള്ള പ്രസ്താവന വരുൺ നടത്തിയത്. "ഇവരെല്ലാം പാകിസ്താനികളാണ്. ആണോ അതോ അല്ലയോ" ആളുകളോടായി വരുൺ ചോദിച്ചു. ആരാണ് രാമഭക്തർക്കെതിരേ വെടിയുണ്ട പായിച്ചതെന്ന്വരുൺ ആൾക്കൂട്ടത്തോടായി ചോദിച്ചപ്പോൽമുലായം സിങ് എന്ന ഉത്തരം വന്നു. "500 പേരാണ് മരിച്ചത്. അവരുടെ രക്തം വീണു. അത് നമുക്ക് മറക്കാൻ കഴിയുന്നതല്ല",എന്നും സുൽത്താൻപുരിലെ പ്രചാരണത്തിനിടെവരുൺ ഗാന്ധി പറഞ്ഞു. 1990ലെ അയോധ്യ വെടിവയ്പ് പരാമർശിച്ചായിരുന്നു വരുൺ ഗാന്ധിയുടെ പ്രസംഗം. അയോധ്യയിലേക്ക് വിഎച്ചപിയുടെ വിളികേട്ട് രാജ്യത്തെമ്പാടുനിന്നുമെത്തിയ കർസേവകരെ വെടിവയ്ക്കാൻ എസ്പി സ്ഥാപകനും അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് ഉത്തരവിട്ടതിനെക്കുറിച്ചായിരുന്നു വരുണിന്റെ ഓർമ്മപ്പെടുത്തൽ. content highlights:They Are Pakistanis, Varun gandhi says about alliance leader


from mathrubhumi.latestnews.rssfeed http://bit.ly/2H3YVnK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages