സെബിയുടെ പുതിയ തീരുമാനം; നിക്ഷേപകരുടെ പോക്കറ്റിലെത്തുക 2000 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

സെബിയുടെ പുതിയ തീരുമാനം; നിക്ഷേപകരുടെ പോക്കറ്റിലെത്തുക 2000 കോടി

സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വീണ്ടും മ്യൂച്വൽ ഫണ്ടുകളുടെ ചെലവ് അനുപാതം പരിഷ്കരിച്ചത് കോടികളുടെ ലാഭം നേടാൻ നിക്ഷേപകരെ സഹായിക്കും. 2019 ഏപ്രിൽ തുടക്കത്തിൽതന്നെ ഫണ്ടുഹൗസുകൾ പരിഷ്കരണം നടപ്പാക്കാൻ തുടങ്ങിയതോടെ എക്സ്പെൻസന് റേഷ്യോയിൽ കാര്യമായ കുറവുണ്ടായി. നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം അവർക്ക് ലഭിക്കുന്ന വാർഷിക ലാഭത്തിൽ 2000 കോടിയോളം രൂപയുടെ നേട്ടമെങ്കിലുമുണ്ടാകും. ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപി മാതൃകയിൽ നിക്ഷേപം നടത്തുന്നവർക്കാണിതിന്റെ പരമാവധി നേട്ടം ലഭിക്കുക. ഇതിനുമുമ്പ് 1996ൽ ചെലവ് അനുപാതത്തിന് സ്ലാബ് അടിസ്ഥാനമാക്കിയുള്ള ഘടനയാണ് നടപ്പാക്കിയിരുന്നത്. 2019 ഏപ്രിൽ ഒന്നിന് നടപ്പിൽ വരുന്ന രീതിയിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ ചെലവ് ഘടന സെബി അവതരിപ്പിക്കുന്നത്. 2019 മാർച്ച് 29ലെയും 2019 ഏപ്രിൽ 2ലെയും ചെലവിനത്തിൽ ഫണ്ടുഹൗസുകൾ ഈടാക്കുന്ന തുക പരിശോധിക്കുമ്പോൾ 2000 കോടി രൂപയുടെ വ്യത്യാസം കാണുന്നതായി വാല്യു റിസർച്ച് വ്യക്തമാക്കുന്നു. ചെലവ് ഇനത്തിൽ എല്ലാ ഫണ്ട് ഹൗസുകളും നിക്ഷേപകരിൽനിന്ന് ഈടാക്കിയിരുന്നത് ശരാശരി 27,000 കോടി രൂപയാണ്. പുതിയ തീരുമാനം നടപ്പിലായതോടെ ഇത് 25,000 കോടി രൂപയായി കുറയും. ഫണ്ടുകളുടെ റെഗുലർ പ്ലാനിലാണ് ചെലവിനത്തിൽ കാര്യമായ കുറവുണ്ടാകുക. അര ശതമാനംമുതൽ മുക്കാൽ ശതമാനംവരെ ചെലവിനത്തിൽ കുറവുവരുത്തിയ ഫണ്ടുകളുണ്ട്. ഫണ്ടിൽ നിക്ഷേപിച്ച് ദീർഘകാലത്തേയ്ക്ക് സമ്പത്ത് സ്വരുക്കൂട്ടുന്നവർക്കായിരിക്കും ഇതിന്റെ ഗുണം പരമാവധി ലഭിക്കുക. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഓഹരി അധിഷ്ഠിത ഫണ്ടിൽ പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്ന ഒരാളാണ് നിങ്ങളെന്നിരിക്കട്ടെ.30 വർഷക്കാലയളവിൽ 12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കാക്കിയാൽ നിങ്ങളുടെ നിക്ഷേപം 3.5 കോടിയായി വളർന്നിട്ടുണ്ടാകും. സെബിയുടെ പുതിയ തീരുമാനപ്രകാരം നിങ്ങളുടെ ഫണ്ടിന്റെ ചെലവ് അനുപാതത്തിൽ 0.25 ശതമാനം കുറവുവരുത്തിയെന്നിരിക്കട്ടെ. കൂടുതലായി ലഭിക്കുക 20 ലക്ഷം രൂപയാണ്. അതുകൊണ്ടുതന്നെ ദീർഘകാല നിക്ഷേപകർക്ക് പുതിയ തീരുമാനം സന്തോഷിക്കാൻ വകനൽകുന്നുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2ZVHDjT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages