നിലം നികത്താന്‍ വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന, അന്വേഷണം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

നിലം നികത്താന്‍ വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന, അന്വേഷണം തുടങ്ങി

കൊച്ചി: ചൂർണിക്കരയിൽ വ്യാജരേഖ ചമച്ച് തണ്ണീർത്തടങ്ങൾ നികത്തിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭൂമി തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റെന്ന് സൂചന. സംസ്ഥാന സർക്കാർ നയപ്രകാരം തരംമാറ്റിയ ഭൂമിയുടെ പേരിലുള്ള തടസ്സങ്ങൾ പിഴയടച്ച് ഒഴിവാക്കാൻ സാധിക്കും. ഇതിന്റെ മറവിലാണ് തട്ടിപ്പ് മുഴുവൻ നടന്നത്. ഇത് ചൂർണിക്കരയിൽ മാത്രമായിരിക്കില്ല സംസ്ഥാന വ്യാപകമായി ഇത്തരം സംഭവങ്ങൾ ഉണ്ടായേക്കാമെന്നാണ് പോലീസ് നിഗമനം. ലാൻഡ് റെവന്യു കമ്മീഷണറേറ്റും, ഫോർട്ട് കൊച്ചി ആർഡിഒയുമാണ് വിഷയത്തിൽ പരാതി നൽകിയിരിക്കുന്നത്. ഇതിൽ വ്യാജരേഖ ചമക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾക്കാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ വിശദമായ അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. വലിയൊരു തട്ടിപ്പ് സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്. ലാൻഡ് റെവന്യു കമ്മീഷണറേറ്റ്, ഫോർട്ട് കൊച്ചി ആർഡിഒ എന്നിവരുടെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി റവന്യു ഭാഷയിൽ തയ്യാറാക്കിയ ഉത്തരവാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. അതിനാലാണ് ഈ തട്ടിപ്പിൽ റെവന്യു ഉദ്യോഗസ്ഥർക്കും പങ്കുണ്ടാകാമെന്ന നിലയിൽ അന്വേഷണം നടക്കുന്നത്. ആലുവ മേഖലയിലായി ദേശീയ പാതയോരത്ത് നിരവധി ഗോഡൗണുകളുണ്ട്. അതോടൊപ്പം നിലം നികത്തിയ ഭൂമികളുമുണ്ട്. ഇത്തരം നിലം നികത്തിയ ഭൂമിയെ പുരയിടമാക്കി മാറ്റുന്നതിനാണ് വ്യാജരേഖ ചമച്ചത്. ഭൂമിയുടെ തരംമാറ്റൽ സംബന്ധിച്ചുള്ള അപേക്ഷ ഫോർട്ട് കൊച്ചി ആർഡിഒയുടെ പരിഗണനയിലിരിക്കെ നിലത്തിന്റെ തരം മാറ്റുന്നതിന് അനുകൂലമായി ലാൻഡ് റെവന്യു കമ്മീഷണറേറ്റ് ഉത്തരവിട്ടു എന്നുള്ള വ്യാജ രേഖ ഉണ്ടാക്കിയത്. ഈ ഉത്തരവ് വില്ലേജ് ഓഫീസിലും ഹാജരാക്കി. രണ്ട് ഉത്തരവ് വ്യാജമാണെന്ന് ചൂർണിക്കര വില്ലേജ് ഓഫീസർ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഭൂമിയുടെ ഉടമ തൃശ്ശൂർ സ്വദേശി ഹംസ അടക്കമുള്ളവരുടെ നേർക്കാണ് പ്രാഥമിക അന്വേഷണം നീങ്ങുന്നത്. ഇവർക്ക് വ്യാജ ഉത്തരവ് തയ്യാറാക്കി നൽകിയതാരാണെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. Content Highlights:Churnikkara Fake documents for convert land type Police register case


from mathrubhumi.latestnews.rssfeed http://bit.ly/2UY4700
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages