ന്യൂഡൽഹി: നാവിക സേനയ്ക്ക് കരുത്തേകാൻ മറ്റൊരു അന്തർവാഹിനി കൂടി പടയ്ക്കൊരുങ്ങുന്നു. സ്കോർപീൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമനായ ഐഎൻഎസ് വേല സേനയുടെ ഭാഗമാകാനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾ തുടങ്ങി. ഗോവയിലെ മസഗോൺ ഡോക്യാർഡിലാണ് ഇതിന്റെ ഭാഗമായുള്ള പരീക്ഷണ യാത്രകൾ നടത്തുക. ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസ് ആണ് നാവികസേനയ്ക്കായി അന്തർവാഹിനികൾ നിർമിക്കുന്നത്. ആറ് അന്തർവാഹിനികൾ നിർമിക്കാനാണ് കമ്പനിയുമായുള്ള കരാർ. 2005 ലാണ് ഇതുസംബന്ധിച്ച കരാർ യാഥാർഥ്യമായത്. പ്രോജക്ട് 75 എന്ന പേരിൽ തുടങ്ങിയ പദ്ധതി പ്രകാരം ആദ്യത്തെ അന്തർവാഹിനി ഐഎൻഎസ് കൽവാരി കഴിഞ്ഞ വർഷം സേനയുടെ ഭാഗമായി. ഐഎൻഎസ് ഖണ്ഡേരി, ഐഎൻഎസ് കരഞ്ച് എന്നിവയെ സേനയുടെ ഭാഗമാകുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ഐഎൻഎസ് വസീർ, ഐഎൻഎസ് വാഗ്ഷീർ എന്നീ അന്തർവാഹിനികളുടെ നിർമാണം പുരോഗമിക്കുകയാണ്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, അന്തർ വാഹിനികളെ തകർക്കൽ, രഹസ്യ വിവരങ്ങൾ ചോർത്തൽ, മൈനുകൾ നിക്ഷേപിക്കൽ, നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾക്കായി സ്കോർപീൻ ക്ലാസ് അന്തർവാഹിനികളെ നിയോഗിക്കാനാകും. കടലിലെ ഏതേ സാഹചര്യത്തിലും ദൗത്യനിർവണത്തിനുള്ള കാര്യശേഷി സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾക്കുണ്ട്. നാവിക സേന നിർദ്ദേശിച്ച സംവിധാനങ്ങൾകൂടി സന്നിവേശിപ്പിച്ചവയാണ് ഇവ. Content Highlights:INS Vela submarine, to be launched for trials today
from mathrubhumi.latestnews.rssfeed http://bit.ly/2J1Xicb
via
IFTTT
No comments:
Post a Comment