തിരുവനന്തപുരം: ഏറെ വ്യത്യസ്തതയുള്ള മിഷനാണ് ചന്ദ്രയാൻ 2 എന്ന് ഐഎസ്ആർഓ ചെയർമാൻ കെ ശിവൻ. അതിന് വേണ്ടി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയും മറ്റും വ്യത്യസ്തമാണ്. ചന്ദ്രനെ ചുറ്റുക മാത്രമല്ല, ഭ്രമണ പഥത്തിൽ നിന്നും വേറിട്ട് ചന്ദ്രോപരിതലത്തിൽ പതിയെ ലാന്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചാന്ദ്ര പദ്ധതികളെല്ലാം ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്താണ് ലാന്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഇതുവരെ ആരും ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള പ്രദേശത്തേക്കാണ് നമ്മൾ ചെല്ലുന്നത്. അതുവഴി നിരവധി പുതിയ ശാസ്ത്രീയ പഠനങ്ങൾ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ചന്ദ്രയാൻ 2 ദൗത്യത്തിന് വെല്ലുവിളി ഏറെയുണ്ടെന്ന് കെ ശിവൻ പറയുന്നു. സൂര്യപ്രകാശ ലഭ്യത അനുസരിച്ചാണ് ചന്ദ്രയാൻറോവറിന്റെ പ്രവർത്തനം. തുടർച്ചയായി 14 ദിവസമേ റോവറിന് ഈ രീതിയിൽ തുടർച്ചയായി പ്രവർത്തിക്കാനാവൂ. രണ്ടാഴ്ച സൂര്യപ്രകാശം ലഭിച്ചാൽ അടുത്ത 14 ദിവസത്തേക്ക് വെളിച്ചമുണ്ടാവില്ല. ഇത് ചിലപ്പോൾ റോവറുമായുള്ള ബന്ധം നഷ്ടപ്പെടാൻ കാരണമായേക്കാം. ഭാവിയിൽ എപ്പോഴെങ്കിലും നമ്മൾക്ക് ചന്ദ്രനിലേക്ക് പോവേണ്ടി വന്നാൽ ഈ ചന്ദ്രയാൻ 2 ഉദ്യമം ഉപയോഗപ്പെടുമെന്നും പദ്ധതി ഇന്ത്യൻ സാങ്കേതിക രംഗത്തിന് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. Content Highights: chandrayan 2 we are going to the place in moon where no one has gone yet
from mathrubhumi.latestnews.rssfeed http://bit.ly/2H0AGWg
via
IFTTT
No comments:
Post a Comment