ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്‌

സോൾ: ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ കിഴക്കൻ തീരത്ത് മിസൈലുകൾ പരീക്ഷിച്ചതായാണ് സൂചന. എന്നാൽ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണമാണോ നടന്നതെന്ന് വ്യക്തമല്ല. ദക്ഷിണ കൊറിയയാണ്മിസൈൽ പരീക്ഷണത്തെ കുറിച്ച് വിവരം പുറത്തു വിട്ടത് . ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ച് അമേരിക്കയുമായി വിശകലനചർച്ച ആരംഭിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയ തുടർന്നും മിസൈൽ പരീക്ഷണത്തിനൊരുങ്ങുന്നുണ്ടോയെന്നും അത്തരം നീക്കം ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുണ്ടായാൽ അതിനെ നേരിടാൻ അമേരിക്കൻ പക്ഷത്ത് നിൽക്കുമെന്ന് ദക്ഷിണകൊറിയ വ്യക്തമാക്കി. അനുനയചർച്ചകൾക്കും ധാരണകൾക്കുമൊടുവിൽ ആണവായുധങ്ങളോ ബാലിസ്റ്റിക് മിസൈലുകളോ പരീക്ഷിക്കില്ലെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ നൽകിയ ഉറപ്പ് ലംഘിച്ചുവെന്നാണ് വിലയിരുത്തൽ. ഉപരോധത്തിൽ അയവ് വരുത്തണമെന്ന ഉത്തരകൊറിയയുടെ ആവശ്യം അമേരിക്ക തള്ളിയിരുന്നു. ഡൊണാൾഡ് ട്രംപുമായി കിം ജോങ് ഉൻ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടിരുന്നു. ജപ്പാൻ അധീനതയിലുള്ള സമുദ്ര മേഖലയിലാണോ ഉത്തരകൊറിയ പരീക്ഷണം നടത്തിയതെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ജപ്പാൻവക്താവ് അറിയിച്ചു. മിസൈൽ പരീക്ഷണം ജപ്പാനെ ഏതെങ്കിലും തരത്തിൽ ബാധിക്കാനിടയുണ്ടോയെന്ന കാര്യംപരിശോധിക്കുമെന്ന് യുഎസുംവ്യക്തമാക്കി. Content Highlights: North Korea fires short-range projectiles


from mathrubhumi.latestnews.rssfeed http://bit.ly/2UVhqOR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages