ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിക്കുന്നതു പോലെ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ല കര-വ്യോമ-നാവികസേനകളെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Rahul Gandhi: The Army,Air Force or Navy are not personal properties of Narendra Modi ji like he thinks. When he says that surgical strikes during UPA were done in video games then he is not insulting Congress but the Army. pic.twitter.com/wAPPISCXUq — ANI (@ANI) May 4, 2019 യു പി എ കാലത്ത് മിന്നലാക്രമണങ്ങൾ നടത്തിയത് വീഡിയോ ഗെയിമിലായിരിക്കും എന്ന് മോദി പറയുമ്പോൾ അദ്ദേഹം അപമാനിക്കുന്നത് കോൺഗ്രസിനെയല്ല. മറിച്ച് സൈന്യത്തെയാണ്-രാഹുൽ വിമർശിച്ചു. രാജ്യത്തെ നിലവിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. പ്രധാനമന്ത്രി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തു. പ്രതിവർഷം രണ്ടുകോടി തൊഴിലുകൾ നൽകുമെന്ന് രാജ്യത്തെ യുവാക്കൾക്ക് വാഗ്ദാനം നൽകിയിരുന്നു. അത് എവിടയെന്ന് രാജ്യം പ്രധാനമന്ത്രിയോട് ചോദിക്കുകയാണ്. തൊഴിലുകളെ കുറിച്ചോ കർഷകരെ കുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് ഈ മൗനമെന്നും രാഹുൽ പറഞ്ഞു. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാമർശം നടത്തിയതിന് മാപ്പ് പറഞ്ഞിരുന്നു. ബി ജെ പിയോടോ മോദിയോടോ മാപ്പ് പറഞ്ഞിട്ടില്ല. കാവൽക്കാരൻ കള്ളനാണെന്ന(ചൗക്കീദാർ ചോർ ഹേ)ത് കോൺഗ്രസിന്റെ പ്രചാരണായുധമായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ആഗോള ഭീകരൻ മസൂദ് അസറിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. എന്നാൽ ആരാണ് അസറിനെ പാകിസ്താനിലേക്ക് തിരിച്ചയച്ചത്? ആരാണ് ഭീകരവാദത്തിനു മുന്നിൽ മുട്ടുമടക്കിയതും അസറിനെ വിട്ടയച്ചതും. കോൺഗ്രസ് ആയിരുന്നില്ല ബി ജെ പി സർക്കാരായിരുന്നു അങ്ങനെ ചെയ്തതെന്നും രാഹുൽ പറഞ്ഞു. മോദി അജയ്യനാണെന്നും 10-15കൊല്ലം ഭരിക്കുമെന്നും അഞ്ചുവർഷം മുമ്പ് പലരും കരുതിയിരുന്നു. അതൊരു പൊള്ളയായ ധാരണയായിരുന്നു. കോൺഗ്രസ് പാർട്ടി നരേന്ദ്ര മോദിയെ തരിപ്പണമാക്കിയതായും10-20 ദിവസത്തിനുള്ളിൽ അത് വ്യക്തമാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. content highlights: rahul gandhi, narendra modi, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/304m2pI
via
IFTTT
No comments:
Post a Comment