ഒഡീഷയില്‍ മരണം എട്ടായി; 'ഫോനി' ബംഗാളില്‍ പ്രവേശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ഒഡീഷയില്‍ മരണം എട്ടായി; 'ഫോനി' ബംഗാളില്‍ പ്രവേശിച്ചു

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ മരിച്ചവരുടെ എണ്ണം എട്ടായി. തകർന്ന കെട്ടിടങ്ങൾക്കും കടപുഴകിയ മരങ്ങൾക്കും ഇടയിൽപ്പെട്ടാണ് പലരും മരിച്ചത്. 10 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തീർഥാടന നഗരമായ പുരിയിലും തലസ്ഥാനമായ ഭുവനേശ്വറിലും കനത്ത നാശമാണുണ്ടാക്കി. വെള്ളിയാഴ്ച അർധരാത്രി12.30 ഓടെചുഴലിക്കാറ്റ് ഒഡീഷയിൽനിന്ന് പശ്ചിമബംഗാളിലേയ്ക്ക് പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് ഒഡിഷ തീരംതൊട്ട ഫോനിചുഴലിക്കാറ്റും ഒപ്പമെത്തിയ മഴയും പല ഇടങ്ങളെയും വെള്ളത്തിനടിയിലാക്കുകയും ചെയ്തു. ആദ്യമണിക്കൂറിൽ 175 കിലോമീറ്റർ വേഗത്തിൽ വീശിയ ചുഴലിക്കാറ്റിൽ ആയിരക്കണക്കിനു വീടുകൾ തകർന്നു. പേമാരിയിൽ ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിലായി. ഫോനി കരയിൽ സ്പർശിച്ച സമയത്തുണ്ടായിരുന്ന രൂക്ഷത പിന്നീട് കുറഞ്ഞെങ്കിലും ഒഡിഷ, ആന്ധ്രാപ്രദേശ്, ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്തമഴയാണ് പെയ്തത്. പുരി, ഭുവനേശ്വർ ജില്ലകളിൽ വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്നു. കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ ഇവ പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി അധികൃതർ പറഞ്ഞു. Photo: AP എൻ.ഡി.ആർ.എഫ്., നാവികസേന, തീരരക്ഷാസേന, കരസേന, വ്യോമസേന എന്നിവയുടെ സംഘങ്ങൾ രക്ഷ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 45 പേർ വീതം ഉൾപ്പെടുന്ന 60 എൻ.ഡി.ആർ.എഫ്. സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. നാവികസേനയും തീരരക്ഷാസേനയും ആറുവീതം കപ്പലുകളും വ്യോമസേന രണ്ട് സി-17 ഹെലിക്കോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. കാറ്റിന്റെ രൗദ്രത മുൻകൂട്ടിക്കണ്ട് 11 ലക്ഷത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതിനാൽ ആളപായം മൂന്നിൽ ഒതുങ്ങി. നാശനഷ്ടങ്ങളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അർഥരാത്രിയോടെയാണ് ചുഴലിക്കാറ്റ് ബംഗാളിലേയ്ക്ക് പ്രവേശിച്ചത്. ബംഗാളിലെ തെക്കൻ ജില്ലകളിലൂടെയാണ് ഫോനി കടന്നുപോകുന്നത്. ഈ പ്രദേശങ്ങളിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കൊയ്റ, ധകോപ്, ഖുൽന എന്നീ തീരദേശ ജില്ലകളിൽനിന്ന് അഞ്ചുലക്ഷം ആളുകളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തുറമുഖങ്ങൾ അടച്ചു. ഇപ്പോൾ 90 കി.മീ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ശക്തമായ മഴയും ഇടിമിന്നലും ബംഗാളിൽ അനുഭവപ്പെടുന്നത്. ശനിയാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിലെത്തും. അപ്പോഴേയ്ക്കും ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിക്കുമെന്നാണ് കരുതുന്നത്. Content Highlights:Cyclone Fani Hits Bengal, Heavy Rain


from mathrubhumi.latestnews.rssfeed http://bit.ly/2DNYMmp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages