ചെലവ് കൂടുതൽ: യു.എസില്‍നിന്നുള്ള ഷെയിൽ എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ചെലവ് കൂടുതൽ: യു.എസില്‍നിന്നുള്ള ഷെയിൽ എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചേക്കും

ന്യൂഡൽഹി: ഇറാനിൽനിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാൻ യു.എസ്. ഉപരോധമേർപ്പെടുത്തിയതോടെ യു.എസിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചേക്കും. നേരത്തെ യു.എസിൽനിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ പുനർചിന്തനം നടത്തിയേക്കുമെന്നാണ് സൂചന. യു.എസ്. എണ്ണയും ശുദ്ധീകരണപ്രക്രിയകളും ചിലവേറിയതിനാലാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. കഴിഞ്ഞ നവംബറിലാണ് ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് യു.എസ്. ഉപരോധമേർപ്പെടുത്തിയത്. ഇന്ത്യ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾക്ക് പിന്നീട് ഇതിൽ ഇളവ് നൽകി. എണ്ണ ഇറക്കുമതിക്ക് ബദൽ മാർഗം കണ്ടെത്താനാണ് ആറ് മാസത്തെ ഇളവ് നൽകിയത്. ഈ കാലാവധി മെയ് മാസത്തിൽ അവസാനിച്ചതോടെയാണ് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിലച്ചത്. യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിക്കാൻ ഇന്ത്യയിലെ റിഫൈനറി സംവിധാനങ്ങളിൽ പലമാറ്റങ്ങളും വരുത്തേണ്ടത്. മിക്ക റിഫൈനറികളും നിലവിൽ ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള എണ്ണ ശുദ്ധീകരിക്കാനായി നിർമ്മിച്ചവയാണ്. ഇതിനുപുറമേ യു.എസ്. എണ്ണയുടെ ശുദ്ധീകരണപ്രക്രിയകൾക്കുള്ള ചെലവും കൂടുതലാണ്. യു.എസിൽനിന്ന് കൂടുതൽ എണ്ണ വാങ്ങിയാൽ അത് രാജ്യത്തെ ഇന്ധനവിലവർധനവിന് കാരണമാകുമെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തൽ. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യാൻ യു.എസ്. ഉപരോധമേർപ്പെടുത്തിയതോടെ മറ്റുരാജ്യങ്ങളിൽനിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ്കുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാജ്യത്തിന്റെ ഊർജ്ജസുരക്ഷയെ മുൻനിർത്തിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാൽ ഇറാൻ എണ്ണയുടെ നഷ്ടം നികത്താൻ യു.എസിൽനിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചെലവ് വർധിപ്പിക്കുമെന്നാണ് എണ്ണക്കമ്പനികളുടെ അഭിപ്രായം. യു.എസിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ സർക്കാരിന് തങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്നും യു.എസിൽനിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് കൊണ്ട് സാമ്പത്തികമായി നേട്ടമില്ലെന്നും എണ്ണക്കമ്പനികൾ പറയുന്നു. Content Highlights: india will cut shale oil import from USA,


from mathrubhumi.latestnews.rssfeed http://bit.ly/2ZWmy9d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages