കാലവര്‍ഷം ജൂണ്‍ ആറിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; മഴ കുറഞ്ഞേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

കാലവര്‍ഷം ജൂണ്‍ ആറിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; മഴ കുറഞ്ഞേക്കും

ന്യൂഡൽഹി: ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ ആറിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ എത്തുന്നതിനേക്കാൾ അഞ്ചുദിവസം വൈകിയായിരിക്കും കാലവർഷം കേരളത്തിലെത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്തുക. പ്രവചനത്തിൽ നാലുദിവസം വരെ വ്യത്യാസം കണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ നിലയിലുള്ള മൺസൂൺ ആകും ഇത്തവണയെന്നും എന്നാൽ മഴയുടെ അളവ് കുറയാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതിനാൽ ജൂൺ രണ്ടുമുതൽ 10 വരെയുള്ള ദിവസങ്ങളിലായിരിക്കും കേരളത്തിൽ കാലവർഷമെത്താനുള്ള സാധ്യത. എൽനിനോയുടെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്ര മേഖലയിലെ ഉയർന്ന താപനിലയും കാലവർഷത്തെ സ്വാധിനിച്ചേക്കുമെന്നും അതിനാലാണ് മഴയെത്തുന്നത് വൈകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മൺസൂണിന് അനുകൂലമായ സാഹചര്യം കടലിൽ ഒരുങ്ങുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മെയ് 18,19 ദിവസങ്ങളിലായി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മഴയെത്തും. സാധാരണ ഗതിയിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൺസൂൺ എത്തി 10 ദിവസത്തിനകം കേരളതീരത്തെത്തുകയാണ് പതിവ്. കേരളത്തിൽ ജൂൺ നാലിന് കാലവർഷമെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചിരുന്നത്. അവരുടെ കണക്കുപ്രകാരം ഇതിൽ രണ്ടുദിവസം വരെയുള്ള വ്യത്യാസം ഉണ്ടായേക്കുമെന്നും പറഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് സ്കൈമെറ്റിന്റെ പ്രവചനം പുറത്തുവന്നത്. കേരളത്തിൽ നാലുമാസം നീണ്ടുനിൽക്കുന്ന മഴക്കാലമാണ് ഉള്ളത്. ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുകിഴക്കൻ മൺസൂൺ കാർഷികമേഖലയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. Content Highlights:IMD says southwest monsoon will reach Kerala on June 6


from mathrubhumi.latestnews.rssfeed http://bit.ly/2vZpHHn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages