കോഴിക്കോട്: ദേഹമാസകലം പരിക്കേറ്റ നിലയിൽ അമ്മക്കും കാമുകനുമൊപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും പോലീസ് കസ്റ്റഡിയിലാണ്. കോയമ്പത്തൂരിൽ നിന്നും ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ സുലൈഖയേയും കാമുകൻ അൽത്താഫിനേയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടിയുടെ ശരീരത്തിൽ കാണപ്പെട്ട പരിക്ക് ബൈക്കിൽ നിന്ന് വീണ് സംഭവിച്ചതാണ് എന്നാണ് സുലേഖയും അൽത്താഫും പോലീസിൽ നൽകിയ വിവരം. ഏറക്കാലമായി ഇവർ ഭർത്താവ് സുബൈർ അലിക്കൊപ്പം കോയമ്പത്തൂരിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ 27-ാം തീയതി മുതലാണ് ഇവരെ കാണാതായത്. ഇത് സംബന്ധിച്ച് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ സുബൈർ അലിയും ബന്ധുക്കളും പി.എം കുട്ടിറോഡിലുള്ള വീട്ടിൽ വച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സുബൈർ അലിയാണ് വിവരം പോലീസിൽ അറിയിച്ചത്. കുട്ടിക്ക് അപകടമുണ്ടായപ്പോൾ കുട്ടിയെ ചികിത്സിച്ച രേഖകളും ഇവർ സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ടെന്ന് നടക്കാവ് പോലീസ് അറിയിച്ചു. ബന്ധുവിനൊപ്പം കോഴിക്കോട് താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഭർത്താവും മറ്റുള്ളവരും ബുധനാഴ്ചയാണ് കോഴിക്കോട്ടെത്തിയത്. Content highlights:Three year old boy with injuries rescued by police from Nadakkavu kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2VEAR3F
via
IFTTT
No comments:
Post a Comment