ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മമതാ ബാനർജി സർക്കാരിനെകടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിനേക്കാൾ സമാധാനപരമാണെന്ന് ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മോദി പറഞ്ഞു. കശ്മീരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ഒരു പോളിങ് ബൂത്തിൽനിന്നും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ അതേസമയം നിരവധിയാളുകളാണ് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് കൊല്ലപ്പെട്ടത്. വിജയികളുടെ വീടുകൾ അഗ്നിക്കിരയാക്കി. ജാർഖണ്ഡിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പാലായനം ചെയ്യാൻ അവർ നിർബന്ധിതരായി. അവർ ആകെ ചെയ്ത തെറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നതായിരുന്നു- മോദി പറഞ്ഞു. ബംഗാളിലെ അക്രമത്തെ കുറിച്ച് ജനാധിപത്യവിശ്വാസികളും നിഷ്പക്ഷരായിരുന്നവരും നിശബ്ദത പുലർത്തുന്നുവെന്നത് ഏറെ ഉത്കണ്ഠയുണ്ടാക്കുന്നെന്നും മോദി പറഞ്ഞു. എന്നോടുള്ള വെറുപ്പിന്റെ പേരിൽ അവർ മറ്റെല്ലാം ക്ഷമിക്കുകയാണ്. ഈ നടപടി രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കും- മോദി കൂട്ടിച്ചേർത്തു. ബി ജെ പി അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്തിയ തിരഞ്ഞെടുപ്പു റാലി നടത്തിയിരുന്നു. തുടർന്ന് തൃണമൂൽ കോൺഗ്രസ്-ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് തൃണമൂൽ കോൺഗ്രസ് അനുവാദം തേടിയിരുന്നു. അതേസമയം പശ്ചിമബംഗാളിൽ പ്രചാരണം നടത്തുന്നതിൽനിന്ന് മമതയെ വിലക്കണമെന്നാണ് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ ഭരണഘടനാസംവിധാനം തകർന്നിരിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു. content highlights:narendra modi criticoses mamata banerjees govt
from mathrubhumi.latestnews.rssfeed http://bit.ly/2Q1hUlu
via
IFTTT
No comments:
Post a Comment