സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ഏഴ് ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ഏഴ് ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം

കണ്ണൂർ: സി.പി.എം. പ്രവർത്തകൻ പൊന്ന്യം നായനാർ റോഡ് നാമത്ത് മുക്കിലെ പാറക്കണ്ടി പവിത്രനെ (52) കൊലപ്പെടുത്തിയ കേസിൽ ഏഴ് ആർ.എസ്.എസ്പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. 2007 നവംബർ ആറിന് പുലർച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്കു സമീപത്തായിരുന്നു അക്രമം. പാൽപ്പാത്രം ഉപേക്ഷിച്ച് തൊട്ടടുത്ത മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം പിന്തുടർന്ന് വെട്ടി. കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ 10-ന് പുലർച്ചെ മരിച്ചു. ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തിൽ വീട്ടിൽ സി.കെ.പ്രശാന്ത്(36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടിൽ ലൈജേഷ് എന്ന ലൈജു(39), ചെങ്കളത്തിൽ ഹൗസിൽ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പ്രശാന്ത് എന്ന മുത്തു(39), പൊന്ന്യം മൂന്നാംമൈൽ ലക്ഷ്മിനിവാസിൽ കെ.സി.അനിൽകുമാർ(51), എരഞ്ഞോളി മലാൽ ലക്ഷംവീട് കോളനിയിലെ കിഴക്കയിൽ വിജിലേഷ്(35), എരഞ്ഞോളിപ്പാലത്തിനടുത്ത തെക്കേതിൽ ഹൗസിൽ തട്ടാരത്തിൽ കെ.മഹേഷ്(38) എന്നിവരാണ് പ്രതികൾ. നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് സംഭവശേഷം മരിച്ചു. കൊലപാതകത്തിനുശേഷം പവിത്രന്റെ കുടുംബം നാമത്ത്മുക്കിൽനിന്ന് താമസംമാറ്റിയിരുന്നു. Content Highlights:parakkandy pavithran murder case-rss


from mathrubhumi.latestnews.rssfeed http://bit.ly/2HppIK1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages