തൃശ്ശൂര്‍: തൃശ്ശൂരില്‍ കാറില്‍ ലോറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ കോഴിക്കോട് ദേശീയപാതയില്‍ അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിന് മുന്നില്‍ വച്ച പുലര്‍ച്ചെ ആറു മണിക്കായിരുന്നു അപകടം. കണ്ണൂര്‍ സ്വദേശി ബിനീഷ് മാത്യു (42) ആണ് മരിച്ചത്.
തൃശ്ശൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
മരിച്ച ബിനീഷിന്റെ മൃതദേഹം അമല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ബിനീഷ് മരിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
from mangalam.com http://bit.ly/2HUGAZj
via IFTTT
No comments:
Post a Comment