'ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രസിഡന്റ് വേണ്ട'രാജിയിലുറച്ച് രാഹുല്‍ ഗാന്ധി: പിന്തുണച്ച് പ്രിയങ്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

'ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രസിഡന്റ് വേണ്ട'രാജിയിലുറച്ച് രാഹുല്‍ ഗാന്ധി: പിന്തുണച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി. ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രസിഡന്റ് വേണ്ട എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒന്നടങ്കം തള്ളിയെങ്കിലും രാഹുലിനെ സഹോദരി പ്രിയങ്ക പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ നേതൃത്വത്തിലേക്ക് മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്കു സമയം നല്‍കണമെന്ന് പ്രിയങ്ക രാഹുലിനോട് ആവശ്യപ്പെട്ടു.

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരാന്‍ തയാറാണെന്നുമാണ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കാമെന്നായി നേതാക്കള്‍. എന്നാല്‍ തന്റെ സഹോദരിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. നെഹ്‌റു കുടുംബത്തില്‍ നിന്നു തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ വേണമെന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടുന്ന 52 അംഗ പ്രവര്‍ത്തക സമിതി രാഹുലിന്റെ രാജി തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ തീരുമാനത്തില്‍ ഇടപെടില്ല എന്നാണ് വ്യക്തമാക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയില്‍ മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.മക്കളുടെ കാര്യത്തിനാണ് മുന്‍ഗണന നല്‍കിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം. അശോക് ഗെലോട്ട്, പി.ചിദംബരം, കമല്‍നാഥ് എന്നിവര്‍ക്കാണ് നേരെയാണ് വിമര്‍ശനമുണ്ടായത്.



from mangalam.com http://bit.ly/2HTJVb6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages