സിപിഎമ്മിന്റെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകൂ; കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍ എം.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

സിപിഎമ്മിന്റെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകൂ; കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍ എം.പി.

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി വടകരയില്‍ നിന്നും ജയിച്ച കോണ്‍ഗ്രസ് എംപി കെ. മുരളീധരന്‍. 2004ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി രാജിവച്ചു. അതൊരു ജനാധിപത്യ മാതൃക. പിണറായിക്ക് വേണ മെങ്കില്‍ അത് പിന്തുടരാം. ഇപ്പോള്‍ രാജി വക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പിണറായിയാണ്.

പാര്‍ട്ടിയുടെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകൂ. പിണറായി വിജയന്‍ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാവാനുള്ള ശ്രമമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

തനിക്ക് അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാകണമെന്നും പിണറായി തീരുമാനിച്ചു കഴിഞ്ഞു. ആര് വിചാരിച്ചാലും അത് മാറ്റാന്‍ കഴിയില്ല. സിപിഎമ്മിന് ആകെ അവശേഷിക്കുന്നത് കേരളം മാത്രമാണ്. ഇവിടെയും കൂടെ അതിന്റെ അടിയന്തിരം കണ്ടിട്ടേ അടങ്ങു. തിരഞ്ഞെടുപ്പിലെ വികാരം ഭാവിയിലും നിലനിര്‍ത്തണമെങ്കില്‍ സംഘടനാപരമായ കെട്ടുറപ്പ് ആവശ്യമാണെന്നും മുരളീധരന്‍ പറഞ്ഞു. വടകര സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി. ജയരാജനെയാണ് കെ. മുരളീധരന്‍ തോല്‍പ്പിച്ചത്.



from mangalam.com http://bit.ly/2VTCvd7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages