ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് പാർട്ടി പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ആത്മപരിശോധന നടത്തും,തെറ്റ് തിരുത്തി പാർട്ടി മുന്നോട്ട് പോകുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. സിപിഎം ശക്തി കേന്ദ്രങ്ങളിൽ വലിയ രീതിയിൽ വോട്ട് ചോർച്ചയുണ്ടായതായി പോളിറ്റ് ബ്യൂറോ വിലയിരുത്തി. വോട്ട് ചോർച്ച സംബന്ധിച്ച് വിശദമായി പരിശോധിക്കാൻ സംസ്ഥാന കമ്മിറ്റികൾ നിർദേശം നൽകി. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചോയെന്നതടക്കം പരിശോധിക്കും. വോട്ട് ചോർച്ച സംബന്ധിച്ച് മുൻകൂട്ടി മനസിലാക്കുന്നതിൽ കേരളഘടകത്തിന് വീഴ്ച്ച പറ്റിയെന്ന് പിബിയിൽ വിമർശനമുയർന്നു. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനോട് മൃദു സമീപനം സ്വീകരിക്കുന്ന നയമാണ് തിരിച്ചടിയായതെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ വ്യക്തമാക്കി. രണ്ട് വിമർശനങ്ങളും പരിശോധിക്കാൻ പിബി തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ സംസ്ഥാന സമിതികൾ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. യെച്ചൂരി ഉൾപ്പടെയുള്ള പിബി അംഗങ്ങൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. Content Highlights:loksabha election result review-cpm politburo-sitaram yechury
from mathrubhumi.latestnews.rssfeed http://bit.ly/2HXkd5J
via
IFTTT
No comments:
Post a Comment