മെക്‌സിക്കോസിറ്റി: ലഹരി മരുന്നു കടത്തിന് പുതിയ മാര്‍ഗം കണ്ടുപിടിച്ച കള്ളക്കടത്തുകാരന്‍ വിമാനത്തിനുള്ളില്‍ ഹൃദയസ്തംഭം മൂലം മരിച്ചു. ജപ്പാന്‍ സ്വദേശിയാണ് മരണപ്പെട്ടത്. മെക്‌സിക്കോയില്‍ നിന്ന് കൊളംബിയയിലെ ബൊഗോതയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു മരണം.
മയക്കുമരുന്ന് കടത്താന്‍ ഇയാള്‍ കണ്ടുപിടിച്ച മാര്‍ഗമാണ് അധികൃതരെ ഞെട്ടിച്ചുകളഞ്ഞത്. 246 പായ്ക്കറ്റ് കൊക്കെയ്ന്‍ ഇയാള്‍ വിഴുങ്ങുകയായിരുന്നു. അമിതമായ തോതില്‍ ലഹരിമരുന്ന് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഹൃദയസതംഭനമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
from mangalam.com http://bit.ly/2K6m2zH
via IFTTT
No comments:
Post a Comment