തിരുവനന്തപുരം: പ്രളയസെസ് ജൂൺ ഒന്നു മുതൽ നിലവിൽ വരും. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇന്നിറങ്ങി. പ്രളയ സെസുമായി ബന്ധപ്പെട്ട ഫയലിൽ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ചിരുന്നു. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും സെസ്ബാധകമാകും. രണ്ടു വർഷത്തേയ്ക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനംസെസ്പിരിക്കാനാണ് തീരുമാനം. അഞ്ച് ശതമാനത്തിനു മുകളിലേയ്ക്കുള്ള നികുതി സ്ലാബുകളിലായിരിക്കും സെസ്.സിനിമാ ടിക്കറ്റ്, റെയിൽവേ അടക്കമുള്ള സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും സെസ്ബാധകമായിരിക്കും. ജിഎസ്ടി നികുതി സ്ലാബിൽ അഞ്ച് ശതമാനത്തിന് മുകളിലുള്ള നികുതികൾക്ക് മാത്രമായിരിക്കുംസെസ്ചുമത്തുക. ചെറുകിടവ്യാപാരികൾ വിറ്റഴിക്കുന്ന സാധനങ്ങളെ പ്രളയ സെസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാർഷിക വിറ്റുവരവ് ഒന്നരക്കോടിവരെ ഉള്ളവർക്കാണ് പ്രളയ സെസ്ഒഴിവാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ പ്രളയാനന്തര പുനർനിർമാണത്തിന് പണം കണ്ടെത്തുന്നതിനായി സെസ്ഏർപ്പെടുത്താൻ ബജറ്റിൽ നിർദേശമുണ്ടായിരുന്നു. ഏപ്രിൽ ഒന്നു മുതൽ സെസ്പ്രാബല്യത്തിൽ വരുത്താനായിരുന്നു തീരുമാനമെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. Content Highlights:Kerala Flood Cess with effect from 1st June, kerala floods 2018
from mathrubhumi.latestnews.rssfeed http://bit.ly/2W7GRCg
via
IFTTT
No comments:
Post a Comment