അയോധ്യയില്‍ വൈകാതെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് സൂചന നല്‍കി ആര്‍എസ്എസ് അധ്യക്ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

അയോധ്യയില്‍ വൈകാതെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് സൂചന നല്‍കി ആര്‍എസ്എസ് അധ്യക്ഷന്‍

ഉദയ്പുർ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് സൂചന നൽകി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. വൈകാതതന്നെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള ജോലികൾ ആരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പുരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രം പൂർത്തീകരിക്കുക എന്നത് നമ്മുടെ ജോലിയാണ്. രാമൻ നമുക്കുള്ളിൽ ജീവിക്കുന്നു. അതിനാൽ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് നാം തന്നെ പ്രാവർത്തികമാക്കണം. ഇനി മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുകയാണെങ്കിൽ നമ്മുടെ കണ്ണ് അതിൽ എപ്പോഴും ഉണ്ടായിരിക്കണം- അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു. ബിജെപി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി, ദിവസങ്ങൾക്കുള്ളിലാണ് രാമക്ഷേത്ര നിർമാണം സംബന്ധിച്ച പ്രസ്താവനയുമായി ആർഎസ്എസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെ രാമക്ഷേത്ര നിർമാണത്തിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. Content Highlights:RSS, Mohan Bhagwat, constructing temple in Ayodhya, BJP


from mathrubhumi.latestnews.rssfeed http://bit.ly/2wnWPc8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages