ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ സമ്പൂര്‍ണ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന നവജോത് സിങ് സിദ്ദുവിന്റെ പരാമര്‍ശം ഓര്‍മ്മിപ്പിച്ച് സൈബര്‍ ലോകം. രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടതോടെ സിദ്ദു എത്രയും വേഗം വാക്ക് പാലിക്കണമെന്നായിരുന്നു നിരവധിപേരുടെ ആവശ്യം.
ഇപ്പോള്‍ ട്വിറ്ററില്‍ #SidhuQuitPolitics എന്ന ഹാഷ് ടാഗില്‍ പോസ്റ്റുകള്‍ ട്രെന്റിങ് ആകുകയാണ്. ബിജെപിയില്‍ നിന്നും കൂറുമാറി കോണ്‍ഗ്രസില്‍ എത്തിയ സിദ്ദു ഏപ്രിലില്‍ ആണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിന്റെ കുടുംബ സീറ്റായ അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ച് സ്മൃതി ഇറാനി വിജയിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രാഹുലിനെതിരെ അമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ജയിച്ചത്. ഇതോടെയാണ് നവമാധ്യമങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നത്.
ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ വരെ സിദ്ദുവിന്റെ വിരമിക്കല്‍ പ്രതീക്ഷിക്കുന്നുവെന്നും, സിദ്ദുവിന്റെ ഓര്‍മ്മ നശിച്ചോ എന്നുമാണ് ട്വിറ്ററില്‍ ആളുകള്‍ ചോദിക്കുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് കാലത്ത് തിളങ്ങി നിന്നിരുന്ന സിദ്ദുവിന്റെ പരിഹസിക്കാനുള്ള ഒരവസരവും ബിജെപിക്കാര്‍ കളയുന്നില്ലെന്നാണ് ഇതിന്റെ സൂചനകള്‍.
Even Congressi People want sidhu to quit politics too.. 😅Keep your words Paaji.. 😜#SiddhuQuitPolitics #NavjotSidhu pic.twitter.com/XM3qe6sBsI— Pandey Jee (@Im__AmBuJ) May 24, 2019
#SiddhuQuitPolitics*Siddhu :- Will quit politics if rahul gandhi loses**Rahul Gandhi loses*Sidhu pic.twitter.com/FlnLRQnFcz— Prateek Sachan (@Pracastic) May 24, 2019
Be a sikh stand by your word's#SiddhuQuitPolitics pic.twitter.com/RlACQv1CTF— ∂ιρεsн (@DipsSip) May 24, 2019
from mangalam.com http://bit.ly/2YQa5Cx
via IFTTT
No comments:
Post a Comment