തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്ന് ഏറ്റുവാങ്ങിയതിന് പിന്നാലെ ഇടതുമുന്നണിയില്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പ്രാധാന്യം വീണ്ടും ചര്‍ച്ചയാകുന്നു. ജനകീയ മുഖമുള്ള വിഎസിനെ പ്രചരണരംഗത്ത് നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള തന്ത്രം കൂടിയാണ് പരാജയപ്പെട്ടതെന്ന വാദം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാകുകയാണ്.
കേരളത്തിലെ 19 മണ്ഡലങ്ങളിലും വന്‍ പരാജയം ഏറ്റു വാങ്ങിയത് പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ നിരാശയ്ക്ക് കാരണമായിരുന്നു. ഉറച്ച മണ്ഡലങ്ങളില്‍ പോലും തോല്‍ക്കുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ ഭൂരിപക്ഷം കിട്ടിയതുമെല്ലാം വലിയ ചര്‍ച്ചയാണ്. ഇത്തവണ ഇടതുപക്ഷത്തിന്റെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നായിരുന്നു.
്എന്നാല്‍ വിഎസിനെ പ്രചരണരംഗങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയത് തിരിച്ചടിയുടെ ആഘാതം കൂട്ടിയതെന്ന വാദം ശക്തമാണ്. വിഎസിനെ മുന്‍ നിര്‍ത്തി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ഇടതുപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിണറായിയേയും കോടിയേരി ബാലകൃഷ്ണനെയും മുന്‍ നിര്‍ത്തിയുള്ള പ്രചരണത്തിനായിരുന്നു ഊന്നല്‍ കൊടുത്തത്. വര്‍ഗ്ഗീയത വീഴും വികസനം വാഴും എന്ന പരസ്യവാചകത്തിനൊപ്പം ഹോര്‍ഡിംഗുകളിലും പോസ്റ്ററുകളിലും നിറഞ്ഞു നിന്നതും പിണറായിയും കോടിയേരിയും ആയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും വിഎസിനെ ഒഴിവാക്കാന്‍ നീക്കം നടന്നെങ്കിലും ശക്തമായ ജനകീയ എതിര്‍പ്പ് ഉയര്‍ന്നതോടെ ഈ നീക്കം ഉപേക്ഷിക്കാന്‍ പാര്‍ട്ടി നിര്‍ബ്ബന്ധിതമാകുകയായിരുന്നു. എന്നാല്‍ ഇത്തവണ വിഎസിനെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പാര്‍ട്ടി പ്രചരണത്തിനിറങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം രുചിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ ഏറെക്കുറെ പൂര്‍ണ്ണമായും നിശബ്ദമായിപ്പോ വിഎസ് ഫാക്ടര്‍ വീണ്ടും ഉയരുകയാണ്.
കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടായിരിക്കണം ഇടതുപക്ഷത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടത് എന്നും ഇക്കാര്യത്തില്‍ ഇടതുപക്ഷം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും നേരത്തേ വിഎസ് പ്രതികരിച്ചിരുന്നു. കോര്‍പ്പറേറ്റ് മാതൃകകളെ പുറത്തുനിര്‍ത്തി ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിസകന മാതൃകകളാണ് ഇടതുപക്ഷ രാഷ്ട്രീയമെന്ന് ആയിരുന്നു തോല്‍വിക്ക് പിന്നാലെ വിഎസിന്റെ ആദ്യ പ്രതികരണം.
from mangalam.com http://bit.ly/2QltxUK
via IFTTT
No comments:
Post a Comment