ബഥോഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഉത്തര്‍പ്രദേശ് നേതാവ് പാര്‍ട്ടി വിട്ടു. ബഥോഹി കോണ്‍ഗ്രസ് പ്രസിഡന്റ് നീലം മിശ്രയാണ് ഇത്തരത്തില്‍ പാര്‍ട്ടി വിട്ട് പുറത്തുപോയത്.
പാര്‍ട്ടി പ്രാദേശിക നേതാക്കളെ അവഗണിക്കുകയാണെന്നും, പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി പുറത്ത് നിന്നെത്തിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയാണെന്നും അവര്‍ എഎന്‍ഐയോട് പ്രതികരിച്ചു. ബിജെപിയില്‍ നിന്നും എത്തിയ രമാകാന്ത് യാദവിന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതില്‍ നേരത്തെയും അവര്‍ പ്രതിഷേധിച്ചിരുന്നു.
യാദവ് സ്വയം കോണ്‍ഗ്രസിന്റെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വളരെ അകലം പാലിച്ചാണ് നില്‍ക്കുന്നത്. അദ്ദേഹത്തിന് ഞങ്ങളാരും യാതൊരു വിധ പിന്തുണയും നല്‍കുന്നില്ല. പാര്‍ട്ടിയിലേക്ക് അയാള്‍ കോടികള്‍ നല്‍കിയിട്ടുണ്ടെന്നത് വ്യക്തമാണെന്നും നീലം എഎന്‍ഐയോട് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെയും നീലം മിശ്ര രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിഷയത്തില്‍ പരാതി ഉന്നയിക്കാനായി പ്രിയങ്കയെ സമീപിച്ചെങ്കിലും പ്രിയങ്ക തങ്ങളെ അപമാനിച്ച് വിട്ടതായാണ് നീലം ആരോപിച്ചത്. 'അവര്‍ വളരെ ദേഷ്യത്തിലായിരുന്നു, ഒരു പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒരിക്കലും പ്രയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്. അതിലുപരിയായി ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് സംസാരിക്കേണ്ടുന്ന രീതി അവര്‍ മറന്നുവെന്നും' നീലം മിശ്ര പറഞ്ഞു.
അതിന് പുറമെ താനും പാര്‍ട്ടി പ്രവര്‍ത്തകരും എസ്പി ബിഎസ്പി സഖ്യത്തിലുള്ള സ്ഥാനാര്‍ത്ഥിയായ രംഗനാഥ് മിശ്രയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായും അവര്‍ വ്യക്തമാക്കി. അദ്ദേഹം പ്രാദേശിക നേതാവാണെന്നും അവര്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ബഥോഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 19നാണ് ഏഴാം ഘട്ടം.
from mangalam.com http://bit.ly/2YqEJ50
via IFTTT
No comments:
Post a Comment