അമിത്ഷായെ കൊല്‍ക്കത്തയില്‍ ഇറക്കിയില്ല ; ഹെലികോപ്റ്ററിന് ഇറങ്ങാനും സമ്മതിച്ചില്ല ; ബംഗാളില്‍ ബിജെപിയുടെ റാലിക്കും അനുമതിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

അമിത്ഷായെ കൊല്‍ക്കത്തയില്‍ ഇറക്കിയില്ല ; ഹെലികോപ്റ്ററിന് ഇറങ്ങാനും സമ്മതിച്ചില്ല ; ബംഗാളില്‍ ബിജെപിയുടെ റാലിക്കും അനുമതിയില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അന്തിമ പോരാട്ടത്തിലേക്ക് കുതിക്കുമ്പോള്‍ പ്രചരണം കൊഴുപ്പിക്കാനെത്തിയ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് ബംഗാളില്‍ റാലി നടത്താന്‍ അനുമതി നിഷേധിച്ചു. കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ പോലും അനുവദിച്ചില്ലെന്ന് ബിജെപി ആരോപിച്ചു. ഇന്ന് 12.30 യ്ക്കാണ് അമിത്ഷായുടെ നേതൃത്വത്തിലുള്ള റാലി നടക്കേണ്ടത്.

'ഹെലികോപ്റ്റര്‍ രാഷ്ട്രീയം' എന്ന് പരിഹസിക്കപ്പെട്ടിരിക്കുന്ന പ്രചരണത്തില്‍ ബിജെപി നേതാക്കള്‍ക്കാര്‍ക്കും ഹെലികോപ്റ്ററില്‍ ഇറങ്ങാന്‍ മമതാ ബാനര്‍ജി അനുമതി നല്‍കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന നേതാക്കളുടെ പരാതി. എന്നാല്‍ അനുമതിക്കുള്ള അപേക്ഷ വൈകിയാണ് കിട്ടുന്നത് എന്ന കാരണം പറഞ്ഞാണ് മമത ബിജെപി നേതാക്കള്‍ക്കുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.

അനുമതി ലഭിക്കാത്തത് മൂലം അമിത്ഷായുടെ പരിപാടി റദ്ദു ചെയ്യേണ്ടി വരുന്നത് ഇതാദ്യമല്ല. നേരത്തേ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മദ്ധ്യപ്രദേശ് , ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരായ ശിവ് രാജ് സിംഗ് ചൗഹാന്‍, അര്‍ജുന്‍ മുണ്ടേ എന്നിവര്‍ക്കും പശ്ചിമ ബംഗാളിലെ പല സ്ഥലത്തും ഹെലികോപ്റ്റര്‍ ഇറക്കുന്നതിനും റാലി നടത്തുന്നതിനും അനുമതി നിഷേധിച്ചിരുന്നു.

രഥയാത്രകളും മറ്റും സംസ്ഥാനത്ത് നടത്തുന്നതിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന് ഈ വര്‍ഷം ആദ്യം ബിജെപിയോട് സുപ്രീംകോടതി ചോദിച്ചിരുന്നു. രഥയാത്ര നടത്താനുള്ള ബിജെപിയുടെ അപേക്ഷയില്‍ തീരുമാനം എടുത്തോ എന്ന് ബംഗാളിനോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. എന്നിരുന്നാലും സംസ്ഥാനത്ത് റാലി നടത്താനും യോഗങ്ങള്‍ സംഘടിപ്പിക്കാനും പരമോന്നത കോടതി അനുവദിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് ബംഗാളിലെ 42 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന രീതിയില്‍ ഒരു 'ജനാധിപത്യ സംരക്ഷണ റാലി' നടത്താനുള്ള അനുമതി തേടി ബിജെപി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സമാധാനപരമായി യാത്ര നടത്താന്‍ മൗലീകാവകാശം അനുവദിക്കുന്നുണ്ടെന്ന് കാട്ടിയായിരുന്നു ബിജെപി സമീപിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് മാറ്റി വെച്ച തീരുമാനത്തിനെതിരേ ബിജെപി ബംഗാള്‍ ഘടകം ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്രം സുപ്രീംകോടതിയിലെത്തിയത്.



from mangalam.com http://bit.ly/2HgsIJO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages