ലുധിയാന: ഇന്ത്യയെ വിറപ്പിച്ച മുംബൈയിലെ 26/11 തീവ്രവാദി ആക്രമണം നടക്കുമ്പോള്‍ അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് മകന്‍ റിതേഷ് ദേശ് മുഖിന് ബോളിവുഡ് സിനിമയില്‍ ചാന്‍സ് ചോദിച്ചു നടക്കുകയായിരുന്നെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ജോലി ചെയ്യുന്നതില്‍ പരാജയപ്പെട്ട വിലാസ്‌റാവു ഒബ്‌റോയി ഹോട്ടല്‍ കത്തിയെരിയുമ്പോള്‍ സിനിമാ നിര്‍മ്മാതാക്കളുമായി പുറത്ത് ചര്‍ച്ചയിലായിരുന്നു.
ആരോപണം ഉന്നയിക്കുന്നത് കേന്ദ്രമന്ത്ര പീയൂഷ് ഗോയലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് ആരോപണം. തീവ്രവാദി ആക്രമണം നടക്കുമ്പോള്‍ ദുര്‍ബലരായ കോണ്‍ഗ്രസ് സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ല. ഒബ്‌റോയി ഹോട്ടലിനകത്ത് തീവ്രവാദികള്‍ ബോംബാക്രമണം നടത്തുമ്പോള്‍ പുറത്ത് ഷൂട്ടിംഗ് പുരോഗമിക്കുകയായിരുന്നു. വിലാസ്‌റാവുവിന് ഇക്കാര്യത്തേക്കാള്‍ ആശങ്ക മകന് സിനിമയില്‍ കിട്ടുന്ന റോളിന്റെ കാര്യത്തിലായിരുന്നു എന്നും പറഞ്ഞു.
മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെയും ഗോയല്‍ വിമര്‍ശിച്ചു. മന്‍മോഹന്റേത് പേടിത്തൊണ്ടന്മാരുടെ സര്‍ക്കാരാണെന്നും 2008 ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും പറഞ്ഞു. കൃത്യ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. അനുവദിച്ചിരുന്നെങ്കില്‍ തക്കതായ മറുപടി നല്‍കാന്‍ കഴിയുമായിരുന്നിട്ടും നടപടി എടുക്കാന്‍ കൂട്ടാക്കിയില്ല. അത് ഭീരുക്കളുടെ സര്‍ക്കാരായിരുന്നെന്നും പറഞ്ഞു.
from mangalam.com http://bit.ly/2YnRZaD
via IFTTT
No comments:
Post a Comment