വഴിപോക്കരുടെ ഷൂ പോളിഷ് ചെയ്ത് മോഡിയുടെ ജയം ആഘോഷിച്ച് ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

വഴിപോക്കരുടെ ഷൂ പോളിഷ് ചെയ്ത് മോഡിയുടെ ജയം ആഘോഷിച്ച് ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍

ഇന്‍ഡോര്‍ : നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇന്നലെ വഴിപോക്കരുടെ ഷൂ പോളിഷ് ചെയ്ത് ആഘോഷിച്ച് ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍. ഇന്‍ഡോറിലെ റാഡിസണ്‍ ചൗക്കിലാണ് ഷൂ മിനുക്കി നല്‍കിയുള്ള വ്യത്യസ്തമായ ആഘോഷം നടന്നത്.

രാമ ഷൂ ലോന്‍ഡ്രി എന്ന സ്ഥാപനത്തിന്റെ ഉടമയായ മുകേഷ് ഹരിയാലെയാണ് വഴിപോക്കര്‍ക്ക് സൗജന്യമായി ഷൂ പോളിഷ് ചെയ്തു നല്‍കിയത്. നരേന്ദ്രമോഡി സര്‍ക്കാരിനെ വീണ്ടും വിജയിപ്പിച്ചതിനുള്ള നന്ദിസൂചകമായിട്ടാണ് ഈ സൗഷന്യ സേവനമെന്നും ഹരിയാലെ പറയുന്നു. എന്നാല്‍, മുകേഷ് ഹര്യാലയുടെയും സംഘത്തിന്റെയും ഒപ്പമിരുന്ന് വഴിപോക്കരുടെ ഷൂ പോളിഷ് ചെയ്ത ബിജെപി കൗണ്‍സിലറായ സഞ്ചയ് കട്ടാരിയയാണ് കൂടുതല്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്.

ഒരു തൊഴിലിനെയും ചെറുതായി കാണാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കട്ടാരിയ മാധ്യമങ്ങളോട് പറഞ്ഞു. സ്വച്ഛ് ഭാരത് എന്ന ആശയം യാഥാര്‍ഥ്യമാക്കാനായി മോദി സ്വയം ചൂലെടുത്ത് ഇറങ്ങുകയായിരുന്നുവെന്നും വിഐപി സംസ്‌കാരം മോദി ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2QxsMYP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages