കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാ. ടോണി കല്ലൂക്കാരന്റെ ലാപ്‌ടോപ് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ലാപ്‌ടോപ് വൈദികന്‍ പോലീസിന് കൈമാറിയത്. ഈ ലാപ്‌ടോപ്പില്‍ വ്യാജരേഖ നിര്‍മ്മിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് പരിശോധന നടത്തുന്നത്.
അതിനിടെ, കേസിലെ ഒന്നും നാലും പ്രതികളായ ഫാ. പോള്‍ തേലക്കാട്ടും ഫാ.ടോണിയും ഇന്നും ചോദ്യം ചെയ്യലിനായി ആലുവ ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാകും. ഇന്നലെ ഇരുവരേയും മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിക്കുന്നതിനിടെയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. ഇവരുടെ അറസ്റ്റ് തടഞ്ഞ കോടതി ജൂണ്‍ അഞ്ചു വരെ ഇവരെ ചോദ്യം ചെയ്യാന്‍ പോലീസിന് അനുമതി നല്‍കി. ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതു പരിഗണിച്ചശേഷമായിരിക്കും തുടര്‍ നടപടി.
അതേസമയം, കേസിലെ മൂന്നാം പ്രതി ആദിത്യക്ക് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ആണ് രണ്ടാം പ്രതി.
from mangalam.com http://bit.ly/2HKQxtv
via IFTTT
No comments:
Post a Comment