ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെ ഷോപിയാനിലെ ട്രഗഡ് സുദാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദസംഘടനകളായ ഹിസ്ബുല്‍ മുജാഹദീന്‍, ലശ്കര്‍-ഇ-ത്വയ്ബ എന്നിവയുടെ കമാന്‍ഡര്‍മാര്‍ പിടിയിലായെന്നാണ് സൂചന.
സൈന്യത്തിനൊപ്പം പൊലീസും ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് വന്‍ സൈന്യം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
from mangalam.com http://bit.ly/2JKog8R
via IFTTT
No comments:
Post a Comment