തിരുവനന്തപുരം : മെഡിക്കൽ കോളജ് പഴയ റോഡിൽ നഴ്‌സിന് ആംബുലൻസ് ഡ്രൈവറുടെ വെട്ടേറ്റു. എസ്എടി നഴ്‌സിങ് അസി. പുഷ്പ (39) നാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 6.30 ന് മെഡിക്കൽ കോളജ് പഴയ റോഡിന് അടുത്തുവെച്ചാണ് വെട്ടേറ്റത്. കൊല്ലം സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ നിഥിൻ (34) നാണ് വെട്ടേറ്റത്. വ്യക്തിവിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് മെഡിക്കൽ കോളജ് പോലീസ് പറയുന്നത്. സംഭവത്തിൽ നിഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
from mangalam.com http://bit.ly/2MmO7Wm
via IFTTT
No comments:
Post a Comment