ത്രുപുര: 25 വർഷക്കാലം തുടർച്ചയായി സംസ്ഥാനം ഭരിച്ചിരുന്ന ത്രിപുരയിൽ സിപിഎമ്മിന് രണ്ട് സിറ്റിങ് സീറ്റുകളും നഷ്ടപ്പെട്ടു. ഇവിടങ്ങളിൽ സിപിഎം സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടതാണ് ഏറ്റവും പരിതാപകരം. ബിജെപിക്കാണ് രണ്ടിടങ്ങളിലും ജയം. രണ്ടാം സ്ഥാനാത്ത് കോൺഗ്രസാണ് എത്തിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെ സംസ്ഥാനത്ത് 46.6 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട് ബിജെപി. 2018-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചിരുന്നത്. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിൽ 1.8 ശതമാനം വോട്ട് മാത്രം ലഭിച്ച കോൺഗ്രസിന് ഇത്തവണ 26.61 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 42.7 ശതമാനം വോട്ടുണ്ടായിരുന്ന സിപിഎം 17.65 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ബിജെപി സ്ഥാനാർഥികളായ ത്രിപുര വെസ്റ്റിൽ പ്രതിമ ഭൗമികും ത്രിപുര ഈസ്റ്റിൽ രേബതി ത്രിപുരയും വ്യക്തമായ ലീഡോഡെയാണ് മുന്നേറുന്നത്. Content Highlights:tripura loksabha election result-cpim-bjp-congress vote share
from mathrubhumi.latestnews.rssfeed http://bit.ly/2ErNbts
via
IFTTT
No comments:
Post a Comment