പാലക്കാട്: ലോക് സഭാ തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിലൊന്നായ പാലക്കാടിൽ കാലിടറി വീണിരിക്കുകയാണ് ഇടതുമുന്നണി. എൽ.ഡി.എഫ് നെ സംബന്ധിച്ച് ഏറെ പ്രതീക്ഷകൾ വച്ചു പുലർത്തിയ മണ്ഡലമായിരുന്നു പാലക്കാട്. എന്നാൽ ഏക്സിറ്റ് പോൾ പ്രവചനങ്ങളെ അട്ടിമറിച്ച് യു.ഡി.എഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠനാണ് മുന്നിൽ. സിറ്റിങ് എം.പിയായ എം. ബി രാജേഷിന്റെ പരാജയം എൽ.ഡി.എഫിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം എം.ബി രജേഷിന് അനുകൂലമായിരുന്നു. പ്രചാരണം കഴിഞ്ഞപ്പോൾ തന്നെ മികച്ച വിജയം ഉറപ്പിച്ചുവെന്ന് എക്സിറ്റ് പോൾ ഫലം പുറത്ത് വന്നപ്പോൾ എം.ബി രാജേഷ് പ്രതികരിച്ചിരുന്നു. എന്നാൽ പാർട്ടിയുടെയും രാജേഷിന്റെയും പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നുവെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കേരളത്തിലൊട്ടാകെയുണ്ടായ യു.ഡി.എഫ് തരംഗം പാലക്കാടും ഇടതുമുന്നണിയുടെ കോട്ടയെ തകർത്തു. ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ എന്നി അസംബ്ലി മണ്ഡലങ്ങളിൽ എം.ബി രാജേഷ് മുന്നിട്ട് നിന്നുവെങ്കിലും പട്ടാമ്പി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ വി.കെ ശ്രീകണ്ഠൻ ശക്തമായ മുൻതൂക്കം നേടി. പാലക്കാടും യു.ഡി.എഫ് തന്നെയാണ് മേൽക്കൈ നേടിയത്. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം കോൺഗ്രസിന് അനുകൂലമായി എന്ന് കരുതുന്നുവെന്ന് എം.ബി രാജേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കുക മാത്രമല്ല ചിലപ്പോൾ തോൽക്കേണ്ടി വരും. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:sitting mp mb rajesh losses to vk sreekandan, palakkad constituency , lok sabha election 2019, ldf, udf
from mathrubhumi.latestnews.rssfeed http://bit.ly/2X4UhLG
via
IFTTT
No comments:
Post a Comment