തിരുവനന്തപുരം: പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കുകയും ക്ഷേത്രങ്ങളില്‍ പുജ നടത്തുകയും ചെയ്യണമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത്തരക്കാരെ കരുതിയിരിക്കണമെന്നും സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ടി.പി സെന്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.
ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ് !!
from mangalam.com http://bit.ly/2YRhGkk
via IFTTT
No comments:
Post a Comment