കൂടിക്കാഴ്ചകള്‍ റദ്ദാക്കി രാഹുല്‍; അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

കൂടിക്കാഴ്ചകള്‍ റദ്ദാക്കി രാഹുല്‍; അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി രാജിവെക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ വീഴരുതെന്ന് കോൺഗ്രസ്. പ്രവർത്തകസമിതിയുടെ പവിത്രതയെ മാധ്യമങ്ങൾ ബഹുമാനിക്കണം. ഉഹാപോഹങ്ങളിലും അനുമാനങ്ങളിലും വീഴരുതെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജെവാല പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനിടെ പുതുതായി തിരഞ്ഞെടുത്ത എംപിമാരുമായി നേരത്തെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയടക്കം എല്ലാ പരിപാടികളും രാഹുൽ റദ്ദാക്കി. രാജി തീരുമാനത്തിൽ രാഹുൽ ഉറച്ച് നിൽക്കുകയാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാലിനേയും അഹമ്മദ് പട്ടേലിനേയും കണ്ട് രാവിലെ രാഹുൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ നിർദേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. രാഹുൽ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ രാജിക്ക് അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കയും സമ്മതം അറിയിച്ചിട്ടുണ്ട്. തീരുമാനത്തിൽ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാൻ ഇവർ ഏറെ ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തോടെയാണ് രാഹുലിന്റെ രാജി സജീവ ചർച്ചയായത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടൻ രാജി സന്നദ്ധത അറിയിച്ച രാഹുൽ പ്രവർത്തക സമിതി യോഗത്തിലും ഇത് ആവർത്തിക്കുകയായിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ തീരുമാനം പിൻവലിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. Content Highlights:Rahul Gandhi Meets 2 Congress Envoys, Says Find My Replacement


from mathrubhumi.latestnews.rssfeed http://bit.ly/2WmtayJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages