കോഴിക്കോട് : പത്തനംതിട്ടയിലെ തന്റെ പരാജയത്തിന് പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായ പ്രശ്‌നങ്ങളാണെന്ന പ്രചരണം തെറ്റാണെന്ന് കെ സുരേന്ദ്രന്‍. അണികളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ വേണ്ടി മനഃപൂര്‍വം നടത്തുന്ന കള്ള പ്രചരണമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. ശബരിമല ഉള്‍പ്പടെ പതിനഞ്ചിലധികം സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി മുതലായ എല്ലാ സംഘടനകളില്‍ നിന്നും അകമഴിഞ്ഞ സഹകരണം ഉണ്ടായെന്നും സുരേന്ദ്രന്‍ പറഞ്ഞു. വര്‍ദ്ധിച്ച ആന്മവിശ്വാസത്തോടെ ഇനിയും മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് ഈ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അതിന്റെ ചുവടുപിടിച്ച് സൈബര്‍ ലോകത്തും തെറ്റിദ്ധാരണാജനകമായ അനേകം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ എന്‍ . ഡി. എ യ്ക്ക് വിജയിക്കാന്‍ കഴിയാതെ പോയത് മുന്നണിക്കകത്തും പാര്‍ ട്ടിക്കകത്തുമുള്ള പ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് പ്രചരിപ്പിക്കുന്നത്. തീര്‍ത്തും അസംബന്ധവും അവാസ്തവുമായ പ്രചാരണമാണത്. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള എതിരാളികളുടെ നീചമായ പ്രചാരണം മാത്രമാണത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ നമുക്ക് അധികമായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന പെരുനാട് അടക്കം പതിനഞ്ചിലധികം പഞ്ചായത്തുകളില്‍ നമുക്ക് ഒന്നാം സ്ഥാനത്തു വരാന്‍ കഴിഞ്ഞിട്ടുണ്ട്. പന്തളം മുനിസിപ്പാലിറ്റിയില്‍ പതിനായിരത്തിലേറെ വോട്ട് നേടി നാം ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. നാനൂറിലധികം ബൂത്തുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഊണും ഉറക്കവുമില്ലാതെ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. ഇടതു വലതു മുന്നണികള്‍ക്ക് വന്‍തോതില്‍ വോട്ടുചോര്‍ച്ചയുണ്ടായപ്പോള്‍ ഒരു ബൂത്തില്‍പ്പോലും നാം പുറകോട്ട് പോയിട്ടില്ല. എന്‍. എസ്. എസ്, എസ്. എസ്.എന്‍. ഡി. പി, പുലയമഹാസഭ, വെള്ളാള മഹാസഭ, വിശ്വകര്‍ മ്മസഭ, സാംബവമഹാസഭ,മലയരസഭ തുടങ്ങി എല്ലാ സമുദായ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ ഏറ്റക്കുറച്ചിലുകളോടെ എല്ലാ ബൂത്തിലും നമുക്ക് ലഭിച്ചിട്ടുണ്ടെന്ന വസ്തുത നന്ദിയോടെ സ്മരിക്കുന്നു. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള പ്രേരണ നല്‍കുന്ന തെരഞ്ഞെടുപ്പാണിത്. വിജയിക്കാനായില്ലെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാരോടൊപ്പം തുടര്‍ന്നുമുണ്ടാവുമെന്നും വികസനത്തിനും വിശ്വാസസംരക്ഷണത്തിനും കൂടെയുണ്ടാവുമെന്നും ഉറപ്പുനല്‍കുന്നു. എല്ലാ കുപ്രചാരണങ്ങളെയും അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളഞ്ഞുകൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാം. ചരൈവേതി ചരൈവേതി
from mangalam.com http://bit.ly/2EBzBUg
via IFTTT
No comments:
Post a Comment