ലഖ്‌നൗ: സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല വഹിച്ച മുന്‍ ഗ്രാമമുഖ്യന്‍ സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈര്യമെന്ന് യു.പി പോലീസ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഒളിവിലുള്ളവരെ ഉടന്‍ പിടികൂടുമെന്നും യു.പി പോലീസ് അറിയിച്ചു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നടന്നത് രാഷ്ട്രീയക്കൊലപാതകമാണെന്ന് യു.പി ഡി.ജി.പി ഒ.പി സിങ് അറിയിച്ചു.
ബൈക്കില്‍ എത്തിയ രണ്ട് പേര്‍ സുരേന്ദ്ര സിങ്ങിനെ വെടിവച്ച് കൊല്ലുകയായിരുന്നു. തന്റെ വീടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ ദാരുണമായി കൊല്ലപ്പെട്ടത്. വെടിയേറ്റ് വീണ സുരേന്ദ്ര സിംഗിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഞായറാഴ്ച നടന്ന സംസ്‌കാര ചടങ്ങില്‍ അമേഠിയുടെ പുതിയ എം.പിയായ സ്മൃതി ഇറാനി തന്നെ പങ്കെടുത്തിരുന്നു.
2014ല്‍ രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ട സ്മൃതി ഇറാനി അര ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അമേഠി പിടിച്ചെടുത്തത്. പതിറ്റാണ്ടുകളായി നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായിരുന്നു അമേഠി.
from mangalam.com http://bit.ly/2YXJRyb
via IFTTT
No comments:
Post a Comment