ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എസ്.പിയും ബി.എസ്.പിയും ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യം ഇനിയും തുടരും. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെങ്കിലും സംഖ്യം തുടരാനാണ് മയാവതിയുടേയും അഖിലേഷ് യാദവിന്റേയും തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എം.എല്‍.എമാരായ 11 പേരാണ് എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മഹാസഖ്യം ആയി തന്നെയാണ് ഇരു പാര്‍ട്ടികളും മത്സരിക്കുകയെന്നാണ് കരുതുന്നത്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം തുടര്‍ന്നേക്കും.
എസ്പിയുമായുള്ള സഖ്യം തുടരുമെന്ന് ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി നടന്ന കൂടികാഴ്ചയില്‍ ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം മഹാസഖ്യത്തെ സംബന്ധിച്ചെടുത്തോളം സുപ്രധാനമാണെന്നും അവര്‍ പറഞ്ഞു. മോഡി തരംഗം ആഞ്ഞുവീശിയ 2014ല്‍ ബി.എസ്.പിക്ക് ഒരു എം.പി പോലും ഉണ്ടായിരുന്നില്ല. ഇപ്രാവശ്യം 10 സീറ്റുകള്‍ നേടാന്‍ മഹാസഖ്യം കാരണമായിട്ടുണ്ട്.
from mangalam.com http://bit.ly/2X8UAVT
via IFTTT
No comments:
Post a Comment