ശക്തി കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് സി.പി.എം വിലയിരുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

ശക്തി കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് സി.പി.എം വിലയിരുത്തല്‍

ന്യുഡല്‍ഹി: ശക്തി കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് സി.പി.എം വിലയിരുത്തല്‍. സി.പി.എം പി.ബിയുടേതാണ് വിലയിരുത്തല്‍. രാഷ്ട്രീയ ശക്തി വീണ്ടെടുക്കാന്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സി.പി.എം പി.ബി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. വോട്ടുചോര്‍ച്ച സംസ്ഥാന ഘടകങ്ങള്‍ വിമര്‍ശനാത്മകമായി പരിശോധിക്കും. തുടര്‍ന്ന് ജൂണ്‍ ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന കേന്ദ്രകമ്മറ്റി യോഗത്തിലും തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യും.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് നരേന്ദ്ര മോഡിക്കും എന്‍.ഡി.എ മുന്നണിക്കും ഉണ്ടായത്. തമിഴ്‌നാട്, ആന്ധ്ര എന്നിങ്ങനെ ചില സംസ്ഥാനങ്ങളിലൊഴികെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത പരാജയമാണ് നേരിട്ടതെന്നും സി.പി.എം പി.ബി പ്രസ്താവനയില്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കുന്നതിനും ജനകീയ പോരാട്ടങ്ങളിലൂടെ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതിനും ആവശ്യമായ തിരുത്തല്‍ നടപടികള്‍ക്ക് കേന്ദ്രകമ്മറ്റി രൂപം നല്‍കും. കേരളത്തില്‍ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തിരിച്ചടിയായോയെന്ന് സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു. അതിദേശീയതാ വാദവും ഭീകരതയ്‌ക്കെതിരായ പോരാട്ടവും ഉയര്‍ത്തിക്കാട്ടി ദൈനംദിന പ്രശ്ങ്ങളെ മറച്ചുപിടിക്കുകാണ് ബി.ജെ.പി ചെയ്തതെന്നും സി.പി.എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.



from mangalam.com http://bit.ly/2WcOjMA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages