ന്യൂയോര്‍ക്ക്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ' വിഭാഗീകതയുടെ തമ്പുരാന്‍' എന്ന് വിശേഷിപ്പിച്ച ടൈം മാസിക തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മലക്കം മറിയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി പുകഴ്ത്തിയുള്ള പുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
'ഒരു ദശകത്തിനിടയില്‍ ഇന്ത്യയെ ഇതുപോലെ ഒരുമിപ്പിച്ച മറ്റൊരു പ്രധാനമന്ത്രിയില്ല' എന്നും ജാതിമത ഭിന്നതകള്‍ക്ക് അപ്പുറത്ത് ദരിദ്രന്റെ പട്ടിണി മാറ്റിയ പ്രധാനമന്ത്രിയെന്നുമാണ് വിലയിരുത്തല്‍. ഏറ്റവും പുതിയ ലക്കത്തിലാണ് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചുള്ള ലേഖനം.
'ഇന്ത്യയുടെ ഏറ്റവും വലിയ പിഴവായിരുന്ന വൈവിദ്ധ്യമെന്ന വര മോഡി മാറ്റി വരുന്നു എന്നും അധികാരം നിലനിര്‍ത്തുക മാത്രമല്ല മോഡി ചെയ്തത് തന്റെ പിന്തുണ കൂട്ടുകയും ചെയ്തു' എന്നാണ് പുതിയ ലേഖനത്തില്‍ പറയുന്നത്. ഇന്ത്യ ഗ്‌ളോബന്‍ ബിസിനസ് പ്രസിദ്ധീകരിച്ച ബ്രിട്ടനിലെ മീഡിയാ കമ്പനിയായ ഇന്ത്യന്‍ ഇന്‍കോര്‍പ്പറേറ്റ്‌സിന്റെ സിഇഒയായ മനോജ് ലാഡ്‌വ യുടേതാണ് ലേഖനം.
ജാതി വിവേചനം എന്ന ഒറ്റക്കാരണം ഉപയോഗിച്ച് പാശ്ചാത്ത്യ മാധ്യമങ്ങള്‍ എക്കാലവും പഴിച്ചിരുന്ന ഇന്ത്യയെ പിന്നാക്ക വിഭാഗത്തില്‍ ജനിച്ച മോഡി ഒന്നാക്കിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. പ്രതികൂലാവസ്ഥ നേരിടുന്ന ഒരു സമൂഹത്തില്‍ നിന്നും ഇന്ത്യയൂടെ നെറുകയിലേക്ക് ഉയര്‍ന്നയാളാണ് മോഡി. ദാരിദ്ര്യം അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളെ ഒരു വലിയ ഭക്ഷ്യശൃംഖലയിലേക്ക് നയിച്ചു. ഗാന്ധി - നെഹ്രു രാഷ്ട്രീയ പാരമ്പര്യത്തിലൂടെ രാജ്യത്തെ ദരിദ്രരായ പൗരന്മാരെയും തിരിച്ചറിഞ്ഞെന്നും ലേഖനത്തില്‍ പറയുന്നു.
ആദ്യ വട്ടം കാഴ്ചവെച്ച നയങ്ങളിലൂടെ ശക്തവും തുടര്‍ച്ചയായുള്ളതുമായ വിമര്‍ശനങ്ങളെ തകര്‍ത്ത് 1971 ല്‍ ഇന്ദിരാഗാന്ധി നേടിയതിനേക്കാള്‍ മികച്ച വിജയം നേടി ഇന്ത്യയെ അഞ്ചു വര്‍ഷം കൊണ്ട് ഇതുപോലെ ഒന്നിപ്പിച്ച മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും ടൈമിന്റെ പുതിയ ലേഖനത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്ന മോഡിയെ ശക്തമായി വിമര്‍ശിച്ച ആതിഷ് തസീറിന്റെ ലേഖനം ടൈം പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ തവ്‌ലീന്‍ സിംഗിന്റെയും പാകിസ്താനിലെ പഞ്ചാബ് മുന്‍ ഗവര്‍ണറായ സല്‍മാന്‍ തസീറിന്റെയും മകനായിരുന്നു ആതിഷ് തസീര്‍. മോഡിയെ വിഭജന നായകന്‍ എന്നായിരുന്നു ആക്ഷേപിച്ചത്.
അദ്ദേഹത്തിന്റെ അത്ഭുതം പ്രതീക്ഷിച്ചുള്ള സാമ്പത്തിക നയങ്ങള്‍ ഗുണകരമായില്ലെന്നു മാത്രമല്ല വിഷലിപ്തമായ മതദേശീയത പടര്‍ത്താന്‍ മോഡി ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് ലാഡ്‌വയുടെ ലേഖനം. സാമൂഹമായ പുരോഗതി ലക്ഷ്യമിട്ടുള്ള നയങ്ങള്‍, ഹിന്ദുക്കളെയും മതന്യൂനപക്ഷങ്ങഴെയും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും അതിവേഗം മോചിപ്പിച്ചെന്നാണ് ലേഖനത്തില്‍ എടുത്തു പറയുന്നത്.
from mangalam.com http://bit.ly/2WpGEK0
via IFTTT
No comments:
Post a Comment