കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മൂന്നാം പ്രതി ആദിത്യന് ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തെളിവു ശേഖരിക്കേണ്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി.
വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസിലെ ഒന്നും നാലും പ്രതികളായ ഫാ.പോള്‍ തേലക്കാട്ടിനെയും ഫാ.ടോണി കല്ലൂക്കാരനെയും ബന്ധപ്പെടാന്‍ പാടില്ല. അവര്‍ താമസിക്കുന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല, പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും വ്യവസ്ഥയില്‍ പറയുന്നു.
ഫാ.പോള്‍ തേലക്കാട്ടിന്റെയും ഫാ.ടോണി കല്ലൂക്കാരന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നത് വരെ ജാമ്യം നല്‍കരുതെന്നായിരുന്ന പ്രോസിക്യുഷന്റെ നിലപാട്.ഇത് കോടതിയുടെ വിമര്‍ശനത്തിനും ഇടയാക്കി. ഇത്രയും ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തത് എന്തുകാര്യത്തിനാണെന്നും പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥിയോട് എന്തിനാണ് ഇങ്ങനെ പെരുമാറിയതെന്നും പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കോടതി ആരാഞ്ഞു. പോലീസ് കസ്റ്റഡിയില്‍ ആദിത്യന് മര്‍ദ്ദനമേറ്റതിന് ഇന്നും പോലീസിസിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചു.
കേസിലെ ഒന്നും നാലും പ്രതികളായ ഫാ.പോള്‍ തേലക്കാട്ട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ അറസ്റ്റ് കോടതി ഇന്നലെ തടഞ്ഞിരുന്നു. ഇവരെ നാളെ മുതല്‍ ഏഴു ദിവസം ചോദ്യം ചെയ്യാമെന്നും ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു കോടതിയുടെ നിര്‍ദേശം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദിത്യനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഞായറാഴ്ച മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. അതിനിടെ, കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്ന ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
from mangalam.com http://bit.ly/2MfDAvW
via IFTTT
No comments:
Post a Comment