കൊച്ചി: എറണാകുളത്ത് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് ഭര്‍ത്താവ് ആന്റണിയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. എന്തോ മാരകായുദ്ധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകമുണ്ടായത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് ബിനിയുടെ മരണത്തിന്റെ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പനങ്ങാട് പോലീസിന് മുന്‍പാകെ കീഴടങ്ങി. തുടര്‍ന്ന് പോലീസ് സ്ഥലത്തെക്ക് പാഞ്ഞെത്തിയപ്പോഴേക്കും ബിനി മരിച്ചിരുന്നു.
from mangalam.com http://bit.ly/2HW2LhW
via IFTTT
No comments:
Post a Comment