ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യം നിയന്ത്രിച്ച കാലം കഴിഞ്ഞുവെന്ന് നരേന്ദ്ര മോദിയോട് സ്റ്റാലിന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യം നിയന്ത്രിച്ച കാലം കഴിഞ്ഞുവെന്ന് നരേന്ദ്ര മോദിയോട് സ്റ്റാലിന്‍

ചെന്നൈ: ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രം ചേരുന്നതല്ല ഇന്ത്യയെന്ന് നരേന്ദ്രമോദിയോട് പറഞ്ഞ് ദ്രാവിഡ മുന്നേറ്റ്ര കഴകം മേധാവി എം.കെ. സ്റ്റാലിന്‍. ഹിന്ദി സംസാരിക്കുന്ന രാജ്യങ്ങള്‍ രാജ്യം നിയന്ത്രിച്ച കാലം കഴിഞ്ഞതായും സ്റ്റാലിന്‍ ശനിയാഴ്ച പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വന്‍ വിജയം നേടിയതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി മത്സരിച്ച 38ല്‍ 37 മണ്ഡലങ്ങളിലും ഡിഎംകെ ആയിരുന്നു വിജയിച്ചത്. വെല്ലൂര്‍ മണ്ഡലത്തില്‍ നിന്നും ഡിഎംകെ നേതാവില്‍ നിന്നും വോട്ടര്‍മാര്‍ക്ക് കൊടുക്കുന്നതിന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

സംസ്ഥാനങ്ങളും കേന്ദ്രവും സംയുക്തമാക്കാനുള്ള സമയമാണ് മുന്നിലുള്ളത്. കേന്ദ്ര സര്‍ക്കാരിന് ഒരു സംസ്ഥാനത്തേയും അവഗണിക്കാന്‍ സാധിക്കില്ല. വിഭാഗീയതയുടെ ശക്തികള്‍ ഉയര്‍ന്നുവരുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിലെ സഖ്യകക്ഷിയാണ് ഡിഎംകെ. എന്നാല്‍, കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നേടിയ ദയനീയ പരാജയത്തില്‍ തകര്‍ന്നിരിക്കുകയാണ് ഡിഎംകെ പ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഒമ്പതില്‍ എട്ട് സീറ്റിലും ജയിച്ച കോണ്‍ഗ്രസ് 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാനാകാതെ തുടച്ചുനീക്കപ്പെട്ടു.

കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടി ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നു എന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ കരുതുന്നു. ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഏറ്റുമുട്ടേണ്ട നിലയാണ് വീണ്ടും ഡിഎംകെയ്ക്ക്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ ഏറ്റവും വലിയ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതും ഡിഎംകെ നേതാക്കള്‍ക്ക് നേരെയായിരുന്നു.



from mangalam.com http://bit.ly/30J4Cz0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages