സീറോ മലബാര്‍ സഭ വ്യാജരേഖ കേസ്; കര്‍ദ്ദിനാളിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

സീറോ മലബാര്‍ സഭ വ്യാജരേഖ കേസ്; കര്‍ദ്ദിനാളിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിച്ചു

കൊച്ചി: സീറോ മലബാര്‍ സഭയുടെ വ്യാജരേഖ കേസില്‍ കര്‍ദ്ദിനാളിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലറാണ് വായിച്ചത്.

കഴിഞ്ഞ ദിവസം ഈ സര്‍ക്കുലറിനെതിരെ വിശ്വാസികള്‍ രംഗത്തുവന്നിരുന്നു. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയുടെ മുന്നില്‍ ഒരു വിഭാഗം വിശ്വാസികള്‍ എന്നുപറഞ്ഞെത്തിയവര്‍ ഇടയലേഖനം കത്തിച്ചിരുന്നു.

കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയവരെ സംരക്ഷിക്കുന്നുവെന്നും ഫാദര്‍ ആന്റണി കല്ലൂക്കാരനേയും കേസില്‍ അറസ്റ്റിലായ ആദിത്യനേയും അനുകൂലിക്കുന്നുവെന്നും പറഞ്ഞാണ് ഒരു കൂട്ടം ആളുകള്‍ പ്രതിഷേധിച്ചത്.

വൈദികരാരും വ്യാജരേഖ രേഖ ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും, മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കുലറിലുണ്ട്. അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ. പോള്‍ തേലക്കാട്ടിനെയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാത്തതാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ കാരണം. വ്യാജരേഖക്കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭിന്നത വെളിവാക്കുന്നതാണ് സര്‍ക്കുലര്‍.

റിമാന്‍ഡിലുള്ള ആദിത്യന്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലറിലുണ്ട്. വ്യാജ രേഖക്കേസില്‍ കര്‍ദിനാള്‍ വൈദികരെ സഹായിച്ചില്ലെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുക കൂടിയാണ് സര്‍ക്കുലറിലൂടെ ഉദ്ദേശിക്കുന്നത്.



from mangalam.com http://bit.ly/2MjJkVQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages