എക്‌സിറ്റ് പോളുകള്‍ തള്ളി പിണറായി; കേരളത്തില്‍ എല്‍.ഡി.എഫിന് മികച്ച വിജയമെന്ന് ആത്മവിശ്വാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

എക്‌സിറ്റ് പോളുകള്‍ തള്ളി പിണറായി; കേരളത്തില്‍ എല്‍.ഡി.എഫിന് മികച്ച വിജയമെന്ന് ആത്മവിശ്വാസം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പല എക്സിറ്റ് പോളുകളും നേരത്തെ പ്രവചിച്ചത് പാളിപ്പോയിട്ടുണ്ടെന്നും അതിനാൽ ഫലം വരുന്ന 23-ാം തീയതി വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2004-ൽ എൻ.ഡി.എയ്ക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഫലം വന്നപ്പോൾ എക്സിറ്റ് പോൾ പ്രവചനമെല്ലാം തെറ്റിപ്പോയി. അതിനാൽ 23-ാം തീയതി വരെ കാത്തിരിക്കാം- മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേരളത്തിൽ എൽ.ഡി.എഫ്. മികച്ചവിജയം നേടുമെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയം കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഭരണഘടന സ്ഥാപനങ്ങളെ കാൽക്കീഴിൽ നിർത്താനാണ് മോദി സർക്കാർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 12 ദിവസം നീണ്ടുനിന്ന യൂറോപ്യൻ സന്ദർശനത്തിനുശേഷം തിങ്കളാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. സംസ്ഥാന വികസനത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ വിദേശസന്ദർശനത്തിലുണ്ടായെന്നും യൂറോപ്യൻ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം തടയാനും പ്രളയാനന്തര പുനർനിർമാണത്തിനും നെതർലാന്റ് മാതൃകയിലുള്ള പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Content Highlights:chief minister pinarayi vijayan about loksabha election exit polls


from mathrubhumi.latestnews.rssfeed http://bit.ly/2VQFjfy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages